കാത്തിരിപ്പിന് വിരാമം; കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം പ്രവൃത്തി തുടങ്ങി
വടകര: നീണ്ട കാത്തിരിപ്പിനുശേഷം കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം പണി തുടങ്ങി. ഏറെ സമ്മര്‍ദങ്ങള്‍ക്കുശേഷമാണ് പ്രവൃത്തിക്ക് പാലക്കാട് റെയില്‍വേ ഡിവിഷന് മാനേജരുടെ അനുമതി ലഭിക്കുന്നത്. ഏതുസമയത്തും അനുമതി ലഭിച്ചാല്‍ പണി തുടങ്ങാന്‍ തയാറെടുത്തു നില്‍ക്കുകയായിരുന്ന കരാറുകാര്‍ ഉടന്‍ പണിതുടങ്ങി.
നാലുമാസംകൊണ്ട് പണി പൂര്‍ത്തിയാവും. ഇത്രയും കാലം തീവണ്ടികളുടെ വേഗത്തിന് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. വൈദ്യുതി ലൈനിന്റെ നിയന്ത്രണത്തിനും പ്രത്യേക ഉദ്യോഗസ്ഥന് ഉണ്ടാവും. മംഗലാപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ തിരൂരില്‍ രണ്ടിടത്തും കോഴിക്കോടും കണ്ണൂര്‍ പഴയങ്ങാടിയിലും സമാനമായ പണിനടത്തേണ്ടതുണ്ട്. അത് തുടങ്ങിയാല്‍ ഇവിടെ വീണ്ടും പണി തുടങ്ങാതെ നീണ്ടുപോകുമായിരുന്നു.
ജനപ്രതിനിധികളുടെയും മറ്റും സമ്മര്‍ദത്തെ തുടര്‍ന്നാണ് കുഞ്ഞിപ്പള്ളിക്ക് അനുമതികിട്ടിയത്. അപ്രോച്ച് റോഡ് പണി 90 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. 2017 ഏപ്രിലോടെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."