നഗരസഭാ ശൗചാലയ സമുച്ചയം തുറന്നു കൊടുക്കണമെന്ന്
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ഓഫിസിനോട് ചേര്‍ന്ന് നിര്‍മിച്ച ശൗചാലയ സമുച്ചയം തുറന്ന് നല്‍കണമെന്ന് നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവിലെ ശൗചാലയം തുറന്നു നല്‍കുന്നതിന് പകരം പത്തു ലക്ഷം രൂപ മുടക്കി വീണ്ടും ശൗചാലയം നിര്‍മിക്കുന്നതിനുള്ള നീക്കമാണ് ഭരണ സമിതി നടത്തുന്നത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഏഴു ലക്ഷം രൂപ മുടക്കി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി ശൗചാലയം നിര്‍മിച്ചത്. നിലവിലെ ശൗചാലയം പ്രവര്‍ത്തന യോഗ്യമാക്കുന്നതിന് പകരം പുതിയത് നിര്‍മിക്കാനുള്ള നീക്കം കരാറുകാര്‍ക്ക് പണം ലഭിക്കുന്നതിന് മാത്രമാണ്. വന്യമൃഗശല്യം മൂലം ഗ്രാമത്തിലെ ആളുകള്‍ക്ക് ഇരുട്ടായാല്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിലും തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. വാര്‍ത്താസമ്മേളനത്തില്‍ പി.പി അയ്യൂബ്, എന്‍.എം വിജയന്, ഷബീര്‍ അഹമ്മദ്, അഡ്വ. രാജേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."