കാന്തപുരത്തിന്റെ മോദിഭക്തി ആപല്‍ക്കരം: എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: കഴിഞ്ഞ മാസം 27 ന് കോഴിക്കോട് നടന്ന അവകാശ സംരക്ഷണ സമ്മേളനത്തില്‍ നരേന്ദ്രമോദിയെ തലക്ക് വെളിവില്ലാത്ത ഗുജറാത്തുകാരന് എന്നു വിശേഷിപ്പിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെ അതേ വേദിയില്‍ തിരുത്തിപ്പറയിപ്പിച്ച കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നടപടി ആപല്‍ക്കരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും പ്രസ്താവിച്ചു.
സംഘ്പരിവാര്‍ കലാപങ്ങളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളെ വാഹനത്തിനിടയില്പ്പെടുന്ന പട്ടിയോട് ഉപമിച്ചവര്ക്കു സംരക്ഷണം നല്കുന്ന കാന്തപുരം വിഭാഗത്തിന്റെ നിലപാട് സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
സംഘ്പരിവാറിനു വെള്ളപൂശുന്ന ഇത്തരം നീക്കങ്ങള്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും കാന്തപുരത്തിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരേ സമുദായം ജാഗ്രത പുലര്‍ത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."