രക്തസമ്മര്‍ദം പരിശോധിക്കാന്‍ വയര്‍ലെസ് റിസ്റ്റ്
യുവജനങ്ങളില്‍ പകുതിയിലേറെപേര്‍ക്കും രക്തസമ്മര്‍ദം ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ അധികം പേരും രക്തസമ്മര്‍ദത്തിന്റെ തോത് അളക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അതൊന്നും അത്രവല്യകാര്യമല്ലെന്ന നിലപാടിനെത്തുടര്‍ന്നാണിത്. എന്നാല്‍ ഹൃദയസ്തംഭനം, കിഡ്‌നി രോഗങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര അസുഖങ്ങളിലേക്ക് നയിക്കാന്‍ രക്തസമ്മര്‍ദം കാരണമാവും. രക്തസമ്മര്‍ദം പരിശോധിക്കാന്‍ കുറേയധികം മാര്‍ഗമുള്ളതു പോലെത്തന്നെ അതു സ്വയം പരിശോധിക്കാനുള്ള മെഡിക്കല്‍ ഗാഡ്‌ഗെറ്റുകളും മാര്‍ക്കറ്റില്‍ സുലഭമാണ്.
മോകാകെയര്‍ എന്ന സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി കൈയില്‍ ധരിക്കാവുന്ന രൂപത്തിലാണ് പുതിയ രക്തസമ്മര്‍ദ മാപിനി പുറത്തിറക്കിയിരിക്കുന്നത്. വയര്‍ലെസ് ഉപകരണമാണെന്നതാണ് അതിലെ മറ്റൊരു വലിയ പ്രത്യേകത. മൊകാകഫ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിന് യു.എസ് എഫ്.ഡി.എയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ എ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്. ഉപകരണം ഓണ്‍ ചെയ്ത് തീയതിയും സമയവും സെറ്റ് ചെയ്യണം. തുടര്‍ന്ന് ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭിക്കുന്ന മൊകാകെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ പറയുന്ന അഞ്ച് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ചാല്‍ മാത്രം മതി. ഈ സ്റ്റെപ്പുകള്‍ ചെയ്യുന്നതിനു മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപകരണവുമായി ബന്ധിപ്പിക്കണം. ഫലത്തിന്റെ കൃത്യതയിലും ഈ ഉപകരണം സാധാരണ ഉപകരണങ്ങളെപ്പോലെയാണ്.
വിവരങ്ങള്‍ ഉപകരണത്തിന്റെ സ്‌ക്രീനില്‍ ലൈവായി നമുക്ക് കാണാം. ഹൃദയമിടിപ്പിന്റെ അളവും കൃത്യമായി സ്‌ക്രീനില്‍ തെളിയും. ഈ ഫലം ആപ്പ് വഴി മൊബൈലില്‍ പകര്‍ത്താനും അതുവഴി ഷെയര്‍ ചെയ്യാനോ പ്രിന്റ് എടുക്കാനോ ഉപകരിക്കുന്ന ബ്ലൂടൂത്ത് സംവിധാനവും ഉപകരണത്തിലുണ്ട്.
ഇങ്ങനെ രക്തസമ്മര്‍ദം സ്വയം കണ്ടെത്തി, നിയന്ത്രിച്ച് ആരോഗ്യജീവിതം നയിക്കാന്‍ ഈ സ്മാര്‍ട്ട് ആരോഗ്യോപകരണം സഹായിക്കും. ഫലം വിശകലനം ചെയ്യണമെങ്കില്‍ ആവശ്യമായ വിവരങ്ങളും ഉപകരണത്തില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. വേണമെങ്കില്‍ ആപ്പിലൂടെ അത് മൊബൈലിലും വായിക്കാം.
എഴുപത് ഡോളറാണ് ഉപകരണത്തിന്റെ വില. ഇതിനുവേണ്ട ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിന്ന് സൗജന്യമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."