ജില്ലയില്‍ ഐ.എന്‍.ടി.യു.സി പിളര്‍പ്പിലേക്ക്
ജില്ലയില്‍ ഐ.എന്‍.ടി.യു.സി പിളര്‍പ്പിലേക്ക്
കൊല്ലം: പൊതുമേഖലയിലെ കശുവണ്ടി സ്ഥാപനങ്ങളിലെ ഡയറക്ടര്‍ബോര്‍ഡംഗങ്ങളുടെ നിയമനത്തെച്ചൊല്ലി ജില്ലയില്‍ ഐ.എന്‍.ടി.യു.സി പിളര്‍പ്പിലേക്കു നീങ്ങുന്നു.ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ .ചന്ദ്രശേഖരനെതിരെ വയലാര്‍ രവി രക്ഷാധികാരിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസിഡന്റുമായ കേരളാ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ് രംഗത്തെത്തി.
ചന്ദ്രശേഖരന്‍ 44,000 അംഗങ്ങളുള്ള തങ്ങളുടെ സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നു വൈസ് പ്രസിഡന്റ് മംഗലത്ത് രാഘവന്‍,ഭാരവാഹികളായ പെരിനാട് തുളസി,വി.ഡി .സുദര്‍ശനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കാതെയൊണ് ചന്ദ്രശേഖരന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കാഷ്യൂ കോര്‍പ്പറേഷന്‍,കാപ്പെക്‌സ്,ഐ.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ നിയമനത്തിനു ലിസ്റ്റു നല്‍കിയത്.
എല്ലാക്കാലത്തും കെ.പി.സി.സി പ്രസിഡന്റാണ് ഐ.എന്‍.ട ി.യു.സി പ്രതിനിധികളെ നിര്‍ദേശിക്കുന്നത്. തങ്ങളുടെ സംഘടന ക്ഷയിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റാണ് സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
കശുവണ്ടിമേഖലയില്‍ നിന്നുള്ള ഐ.എന്‍.ടി.യു.സി നേതാക്കളെയായിരുന്നു ഐ.ആര്‍.സി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ഡയറക്ടര്‍ബോര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍ മേഖലയുമായി ബന്ധമില്ലാത്തവരെയാണ് ഇപ്പോള്‍ ചില ഇടതുപക്ഷ നേതാക്കളുമായി ചേര്‍ന്ന് നിയമിച്ചിരിക്കുന്നത്. ഇത്തരം നിയമനങ്ങള്‍ക്ക് ലിസ്റ്റ് നല്‍കാന്‍ ചന്ദ്രശേഖരനു അധികാരമില്ലെന്നു നേതാക്കള്‍ പറഞ്ഞു.
കശുവണ്ടിമേഖലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കു മേഖലയിലെ ഐ.എന്‍.ടി.യു.സി നേതാക്കളെ നേരിട്ട് അറിയാവുന്നതാണ്. ഇതുസംബന്ധിച്ചു കെ.പി.സി.സി പ്രസിഡന്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
ഇതിനിടെ, ദീര്‍ഘകാലമായി ഐ.ആര്‍.സി അംഗങ്ങളായിരുന്ന ഐ.എന്‍.ടി.യു.സി ദേശീയസെക്രട്ടറി കെ .സുരേഷ്ബാബു,ഡി.സി.സി മുന്‍ പ്രസിഡന്റും കേരളാ കശുവണ്ടിതൊഴിലാളികോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ വി .സത്യശീലന്‍ എന്നിവരെ ഒഴിവാക്കി തന്റെ നോമിനികളെയാണ് ചന്ദ്രശേഖരന്‍ ഐ.ആര്‍.സി അംഗങ്ങളാക്കിയത്. അതോടൊപ്പം കാഷ്യൂകോര്‍പറേഷനില്‍ ഐ.എന്‍.ടി.യു.സി യുവജനവിഭാഗം നേതാവ് കാഞ്ഞിരംവിള അജയകുമാര്‍,കാപ്പെക്‌സില്‍ കോതേത്തു ഭാസുരന്‍ എന്നിവരെയും ഡയറക്ടര്‍ബോര്‍ഡംഗങ്ങളാക്കിയതു ചന്ദ്രശേഖരനായിരുന്നു. ഇതോടെയാണ് ഐ.എന്‍.ടി.യു.സി പിളര്‍പ്പിലേക്കു നീങ്ങുന്നത്.
ചന്ദ്രശേഖരന്‍ വിഭാഗവും ചന്ദ്രശേഖരന്‍ വിരുദ്ധരുമെന്ന രണ്ടുവിഭാഗമായി സംഘടന മാറിക്കഴിഞ്ഞു. ഇതിനിടെ ഡയറക്ടര്‍ബോര്‍ഡംഗങ്ങളുടെ നിയമനം റദ്ദാക്കാനുള്ള നീക്കവും സജീവമായി. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."