പ്രധാനമന്ത്രി കള്ളപ്പണത്തിന്റെ സംരക്ഷകന്‍: കോണ്‍ഗ്രസ്
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിന്റെ ഏറ്റവും വലിയ സംരക്ഷനെന്ന് കോണ്‍ഗ്രസ്. നോട്ടു പിന്‍വലിക്കല്‍ ദേശീയ ദുരന്തമാണ്. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സേവന പദ്ധതികളിലൂടെയാണ് മോദി കള്ളപ്പണം സംരക്ഷിക്കുന്നത്. ഇത്തരം പണം ശുദ്ധീകരിക്കാനുള്ള എളുപ്പവഴിയായി പദ്ധതികളെ മാറ്റിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ നവംബര്‍ 30 വരെ എത്ര പണം ബി.ജെ. പി, ആര്.എസ്.എസ് നേതാക്കള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നറിയാന്‍ രാജ്യത്തിന് താല്പര്യമുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.
നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കുത്തനെ വര്‍ധിപ്പിച്ചു. ഇത് ആര്.ബി.ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം സംശയാസ്പദമാണ്. ദുരിതങ്ങളെല്ലാം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയാണ് മോദി സര്‍ക്കാര്‍. ക്യൂവില്‍ നില്‍ക്കുന്നതിനിടെ മരിച്ചവരുടെ ബന്ധുക്കളോട് ക്ഷമാപണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."