HOME
DETAILS
MAL
ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് അമൃത്സറില് തുടക്കം
backup
December 04 2016 | 05:12 AM
അമൃത്സര്‍: 40 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന് അമൃത്സറില് തുടക്കമായി.
രാജ്യങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും ഭീകരാക്രമണ ഭീഷണിയുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഇന്ത്യ, ചൈന, റഷ്യ, ഇറാന്, പാകിസ്താന്, അഫ്ഗാനിസ്താന് തുടങ്ങി 14 രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമെ 17 രാജ്യങ്ങളിലെ പ്രതിനിധികളും സന്നദ്ധ സംഘടനകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറും യോഗത്തില്‍ ചര്‍ച്ച വിഷയമാകും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും അഫ്ഗാന് വിദേശ കാര്യ സഹ മന്ത്രി ഹിക്മത് ഖലീല്‍ കര്‍സായിയുമാണ് സമ്മേളനത്തിന്റെ ഉപാധ്യക്ഷ പദവി അലങ്കരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."