പ്രിയതാരങ്ങളെ ഒരുനോക്കുകാണാന്‍
ബ്രസീലിയ: വിമാനാപകടത്തില്‍ മരിച്ച ചെപ്‌കോയിന്‍സ് ഫുട്‌ബോള്‍ ക്ലബ് താരങ്ങളുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. ചെപ്‌കോയിന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മരണാനന്തര ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
മെഡ്‌ലിനില്‍ സംഘടിപ്പിച്ച വിലാപയാത്ര സ്റ്റേഡിയത്തിലെ അന്ത്യോപചാര ചടങ്ങുകളോടെയാണ് അവസാനിച്ചത്. പ്രിയതാരങ്ങള്‍ മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പമേല ലോപ്പസ് എന്ന ഫുട്‌ബോള്‍ പ്രേമി പറഞ്ഞു.
ചിലര്‍ ചടങ്ങിനോട് വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ അധികൃതരെ കുറ്റം പറയുന്നുണ്ടായിരുന്നു. മരണാനന്തര ചടങ്ങില്‍ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ട്രമര്‍ പങ്കെടുത്തില്ല. കടുത്ത പ്രതിഷേധം ഉണ്ടാവുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹം വിട്ടുനിന്നത്. കൊളംബിയയിലെ മെദ്‌ലിനിലാണ് ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീമായ ചെപ്‌കോയിന്‍സ് സഞ്ചരിച്ച വിമാനം തകര്‍ന്നുവീണത്. ദുരന്തത്തില്‍ 76 പേരാണ് കൊല്ലപ്പെട്ടത്.
കോപ്പാ സുഡാ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ അത്‌ലറ്റിക്കോ നാസിലിനെതിരേ ഫൈനല്‍ കളിക്കാന്‍ പോയ ടീമാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരോടുള്ള ആദരസൂചകമായി ഈ വാരാന്ത്യം നടക്കുന്ന എല്ലാ മത്സരങ്ങളിലും മൗനപ്രാര്‍ഥന നടത്തും. ചടങ്ങുകളില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പങ്കെടുക്കും.
കറുത്ത ബാന്‍ഡ് അണിഞ്ഞിട്ടാണ് കളിക്കാര്‍ മത്സരിക്കാനിറങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."