തൊഴില്‍ പ്രതിസന്ധി; ഇന്ത്യന്‍ തൊഴിലാളികളുടെ മടക്കം തുടരുന്നു
ജിദ്ദ: തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും ശമ്പളവുമില്ലാതെ സഊദിയിലെ വിവിധ നിര്‍മാണ കമ്പനികളില്‍നിന്ന് ഇന്ത്യയിലേക്കുള്ള തൊഴിലാളികളുടെ മടക്കം തുടരുന്നു.
ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ കണക്കനുസരിച്ച് റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നായി 2,820 തൊഴിലാളികളാണ് ഇതുവരെയായി നാട്ടിലെത്തിയത്.
എംബസിയില്‍ രേഖകള്‍ സമര്‍പ്പിച്ച് ഇനിയും കൂടുതല്‍പേര്‍ മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്. പ്രമുഖ നിര്‍മാണ കമ്പനിയായ സഊദി ഓജറില്‍ നിന്നുള്ള തൊഴിലാളികളാണ് ഭൂരിഭാഗവും.
തൊഴില്‍ പ്രതിസന്ധി രൂക്ഷമായ ബിന്ലാദന്, സാദ്, എം.എം.ജി തുടങ്ങിയ കമ്പനികളില്‍ നിന്നും തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്. ജിദ്ദ കോണ്‍സുലേറ്റിന് കീഴില്‍ ഇതുവരെയായി 1777 പേരാണ് നാട്ടിലേക്ക് പോയത്.
100 പേര് ഇനിയും ബാക്കിയുണ്ട്. എംബസിയുടെയും കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ 4,597 തൊഴിലാളികളാണ് നാട്ടിലേക്ക് പോയത്. ബീഹാര്‍, രാജസ്ഥാന്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇക്കൂട്ടത്തില്‍ കൂടുതലുള്ളത്. റിയാദില്‍ നിന്ന് സഊദി ഓജര്‍ കമ്പനിയുടെ മാത്രം 1692 തൊഴിലാളികള്‍ മടങ്ങി.
സഊദി ഓജറിന്റെ തന്നെ ദമ്മാം ക്യാമ്പില്‍ നിന്ന് 232 തൊഴിലാളികളും നാട്ടിലത്തെി. ദമ്മാമിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സാദിന്റെ 809 തൊഴിലാളികളും തിരിച്ചു പോയവരുടെ പട്ടികയിലുണ്ട്. സാദ് ഹരീരി22, എം.എം.ജി65 എന്നിങ്ങനെയാണ് മറ്റു കമ്പനികളില്‍നിന്ന് മടങ്ങിയവരുടെ എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."