തീരമേഖലയെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനാസ്ഥ: ഡോ.സൂസപാക്യം
ആലപ്പുഴ : തീരമേഖലയില്‍ നിവസിക്കുന്ന പിന്നോക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ പുലര്‍ത്തുന്നതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പറഞ്ഞു.
ആലപ്പുഴയില്‍ ലത്തീന്‍ കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നിര്‍വ്വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കത്തോലിക്കരുടെ ഇരുപത്തിയാറ് ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊïുളള അവകാശ പ്രഖ്യാപന രേഖ ഇരു സര്‍ക്കാരുകള്‍ക്കും നല്‍കിയിട്ട് ഇതുവരെയും വെളിച്ചം കïില്ല.
ഈ ആവശ്യങ്ങള്‍ കത്തോലിക്ക വിഭാഗത്തിന്റെ മാത്രമല്ല. മറിച്ച് തീരദേശവാസികളായ മുഴുവന്‍ പിന്നോക്കക്കാരുടെതാണ്. തീരമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ തീരവാസികള്‍ക്ക് ദേഷം ചെയ്യുന്നതാകരുത്. അവിടെ നടത്തുന്ന ഓരോ വികസന പ്രവര്‍ത്തനങ്ങളും മേഖലയിലുളള ജനങ്ങളെ അറിയിച്ചുവേണം നടപ്പിലാക്കാന്‍.
ഇപ്പോള്‍ നടപ്പിലാക്കുന്ന ഗ്രീന്‍ കോറിഡോര്‍ പദ്ധതി ജനങ്ങളെ കനത്ത ആശങ്കയിലേക്കാണ് തളളിവിട്ടിട്ടുളളത്. മല്‍സ്യതൊഴിലാളികള്‍ അടക്കമുളളവരെ കുടിയൊഴിപ്പിക്കേï സാഹചര്യവുമുï്.
ഇക്കാര്യം ഓര്‍പ്പെടുത്തിയാണ് ബിഷപ്പ് തീരമേഖലയിലെ മാറ്റങ്ങളെ ഉദ്ധരിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കത്തോലിക്ക് സമുദായം ഒന്നിച്ചു നില്‍ക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.രൂപതാ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപൊഴിയില്‍ അധ്യക്ഷനായിരുന്നു. ഫാ. പ്രിന്‍സ് സേവ്യര്‍ താന്നിക്കാപറമ്പ് , ഫാ. പ്രസാദ് തെരുമ്പത്ത്, ഷാജി ജോര്‍ജ്, ബെന്നി പാപ്പച്ചന്‍, തോമസ് എം സ്റ്റീഫന്‍, പ്രൊഫ. എബ്രാഹം അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."