'ചിറകുള്ള ചങ്ങാതിമാര്‍' പരിപാടി സംഘടിപ്പിച്ചു
മാള: സര്‍വശിക്ഷാ അഭിയാന് മാള ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ചിറകുള്ള ചങ്ങാതിമാര്‍ എന്ന പേരില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മാള ബി.പി.ഒ ഇ.വി ജയ അധ്യക്ഷയായി.
ജില്ലാപഞ്ചായത്തംഗം അഡ്വ.നിര്‍മ്മല്‍ സി പാത്താടന്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗ അമ്മമാരുടെ സ്വയം തൊഴില്‍ സംരംഭമായ എല്‍.ഇ.ഡി.ബള്‍ബുകളുടെ സ്വിച്ചോണ്‍ കര്‍മം ജില്ലാപഞ്ചായത്തംഗം നിര്‍വഹിച്ചു.
അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്,മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബു, വി.എ ശ്രീജിത്ത്, ബേബിടീച്ചര്‍, അംബിക ശിവരാമന്, ഹെര്‍സി ഷാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വര്‍ഗ്ഗീസ് വടക്കന്‍, സുനിത മനോഹരന്,ഗൗരി ദാമോദരന്‍, നിത ജോഷി, ബി.ആര്.സി ട്രെയിനര്‍ എം.മായ, റിസോഴ്സ് അധ്യാപിക ടി.വി.സീന തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."