കര്‍ഷകര്‍ക്ക് ആശ്വാസമായി വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ലായനി
ചിറ്റൂര്‍: കിഴക്കന്‍ മേഖലയില്‍ വരള്‍ച്ച രൂക്ഷമാകുന്നതിനിടെ കര്‍ഷകര്‍ക്ക് ആശ്വാസമേകി വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ലായനി. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത പി.പി.എഫ്.എം എന്ന ബാക്ടീരിയന്‍ ജീവാണുവാണ് വടകരപ്പതിയിലെ കൃഷിയിടത്തില്‍ പ്രയോഗിച്ച് വിജയം കണ്ടത്.
മഴയുടെ കുറവും കനാല്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യവും കൊണ്ട് നെല്‍ക്കൃഷി ഉപേക്ഷിച്ചുതുടങ്ങിയ കര്‍ഷകര്‍ പി.പി.എഫ്.എമ്മിന്റെ സഹായത്തോടെ വീണ്ടും നെല്‍ക്കൃഷിയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ഈ ലായനിക്കു ലിറ്ററിന് 300 രൂപയാണ് വില. ഒരു മില്ലിലിറ്റര്‍ ലായനിക്ക് ഒരു ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്.
ഒരേക്കര്‍ നെല്‍ക്കൃഷിക്ക് 200 മില്ലിലീറ്റര്‍ ലായനി മതിയാവും. വെള്ളം ലഭിക്കാതെ വര്‍ള്‍ച്ച ബാധിച്ചു തുടങ്ങിയഭാഗത്ത് ഈ ലായനി തളിച്ചുകൊടുത്താല്‍ 30 ദിവസം വരെ വെള്ളമില്ലാതെ പിടിച്ചുനില്‍ക്കാന്‍ കഴിയും ഇതിനിടയ്ക്ക് ഒരുതവണ വെള്ളം നനച്ചുകൊടുത്താല്‍ മതിയാകും.
ലായനിക്ക് വളര്‍ച്ചാ ഹോര്‍മോണുകളായ സൈറ്റോകിനിന്‍, ഇന്‍ഡോര്‍ അസറ്റിക് ആസിഡ് എന്നിവ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ചെടിയുടെ വളര്‍ച്ച, ഇലകളുടെ വലുപ്പം, പൂവിടല്‍, കായവളര്‍ച്ച, നിറം, ഗുണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഈ ലായനി ഉപയോഗിച്ചാല്‍ 10 ശതമാനം വരെ കൂടുതല്‍ വിളവു ലഭിക്കുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. വടകരപ്പതി കൃഷിഭവന്‍ ലീഡ്‌സ് 2016-17 പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ കര്‍ഷകനായ ഡൊമനിക് യേശുരാജിന്റെ നെല്‍പ്പാടത്ത് പ്രയോഗിച്ച് വിജയം കണ്ട പദ്ധതി കൂടുതല്‍ നെല്‍ക്കൃഷിയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."