HOME
DETAILS
MAL
ബി.പി.കെയുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി
backup
December 04 2016 | 19:12 PM
പരപ്പനങ്ങാടി: ഇരു കാലുകള്‍ക്കും സ്വാധീനം നഷ്ടപ്പെട്ടിട്ടും മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ചാപ്പപ്പടിയിലെ ബി.പി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബടനകത്ത് കുഞ്ഞിമുഹമ്മദി(70)ന്റെ വിയോഗം തീരദേശത്തെ കണ്ണീരിലാഴ്ത്തി. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പരിപാടികളിലും സമ്മേളനങ്ങളിലും സജീവമായി പങ്കെടുക്കുമായിരുന്നു ഇദ്ദേഹം.
പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്കി. പി.കെ അബ്ദുറബ്ബ് എം എല്‍ എ , മുന്‍ എം എല്‍ എ അബ്ദുറഹ്മാന് രണ്ടത്താണി, സി എം കുട്ടി സഖാഫി, എം എ ജലീല്‍ സഖാഫി പുല്ലാര മറ്റു മത രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."