നിലമ്പൂര്‍ വെടിവയ്പ്പ്; സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയമിക്കണം: കെ.പി.വൈ.എം
കൊല്ലം: ആര്‍.എം ലോധി സുപ്രീകോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരിക്കെ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാനുമായി ചേര്‍ന്ന് വ്യാജ ഏറ്റമുട്ടലുകള്‍ ഉïാകുന്നത് ഒഴിവാക്കുന്നതിനായി 2014-ല്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെയും മാവോവാദം കുറ്റകരമല്ലെന്ന ഹൈക്കോടതിവിധിയുടെയും പൗരന്റെയും ജീവനും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന ഭരണകൂടബാധ്യതയുടെയും മനുഷ്യാവകാശങ്ങളുടെയും കടുത്ത ലംഘനമാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ വച്ച് കുപ്പുദേവരാജനെയും അജിതയെയും വെടിവച്ചു കൊന്ന സംഭവത്തില്‍ ഉïായതെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് (കെ.പി.വൈ.എം) കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട ആരോപിച്ചു.
കൊല്ലത്ത് ചേര്‍ന്ന ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രാജീവ് കടത്തൂര്‍ അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി സി.കെ രതീഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കൊïോടിയില്‍ മണികണ്ഠന്‍, ജില്ലാ ട്രഷറര്‍ സൂരജ് ലാല്‍ മംഗലത്ത്, ദിനേശ് ഡി മൈനാഗപ്പള്ളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ ഡി റിജു കൊല്ലക, അനില്‍ കൊല്ലം, ബ്രിജുലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."