കൊച്ചിയിലെ കയറ്റുമതി വ്യവസായിക്ക് ബള്‍ഗേറിയയില്‍ നിന്ന് 55 കോടിയെത്തി
മട്ടാഞ്ചേരി: ബള്‍ഗേറിയയില്‍ നിന്ന് കള്ളപ്പണം കൊച്ചിയിലേക്ക് ഒഴുകിയതായി സംശയം. ബള്‍ഗേറിയയിലെ ഒരു കമ്പനി കൊച്ചിയിലെ ഒരു കയറ്റുമതി സ്ഥാപനത്തിന് അയച്ചതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുള്ളത്.
കള്ളപ്പണമാണെന്ന സംശയം ഉള്ളതിനാല്‍ അന്വേഷണം ബള്‍ഗേറിയയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.ബള്‍ഗേറിയയിലെ 'സ്വസ്ത് ഡി' എന്ന കമ്പനിയില്‍ നിന്ന് കഴിഞ്ഞ ജൂണിലാണ് എളമക്കര സ്വദേശി ജോസ് ജോര്‍ജ്ജിന്റെ അക്കൗണ്ടിലേക്ക് സ്റ്റേറ്റ് ബാങ്കിന്റെ കൊച്ചി തുറമുഖത്തുള്ള ഓവര്‍സീസ് ശാഖയിലാണ് പണമെത്തിയത്.
ഇതില്‍ നിന്ന് 30 കോടിയോളം രൂപ പിന്‍വലിക്കുകയും ഇത്രയും പണം തന്നെ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തതതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്.പണത്തിന്റെ ഉത്ഭവവും അതിന്റെ രേഖകളും സമര്‍പ്പിക്കുവാന്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൂര്യകാന്തി എണ്ണ ബള്‍ഗേറിയയിലേക്ക് കയറ്റുമതി ചെയ്തതായുള്ള രേഖകള്‍ ബാങ്കിന് കൈമാറി. ഈ രേഖകള്‍ ബാങ്ക് കസ്റ്റംസിന് കൈമാറിയെങ്കിലും ഇത്തരത്തില്‍ ഒരു കയറ്റുമതി നടന്നിട്ടില്ല എന്ന് തെളിഞ്ഞു.
മുംബൈ വഴിയാണ് കയറ്റുമതി നടത്തിയതെന്ന് പറഞ്ഞത്, മുംബെയിലും അന്വേഷണം നടത്തി. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കുകയായിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഹാര്‍ബര്‍ പൊലിസിന് പരാതി നല്‍കി. കഴിഞ്ഞ 16 തന്നെ ഹാര്‍ബര്‍ പൊലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യവസായി കസ്റ്റംസിന് നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് പൊലിസ് പറയുന്നു. ഇതേ തുടര്‍ന്ന് വ്യാജരേഖ ചമച്ചതിന് പൊലിസ് ഇയാള്‍ക്കെതിരെ പൊലിസ് കേസ്സെടുത്തു.
ഫോര്‍ട്ട്‌കൊച്ചി സി.ഐ.പി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."