മാറിമറിയുന്ന കാലാവസ്ഥ; നെല്‍ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു
കണിയാമ്പറ്റ: മാറിമറിയുന്ന കാലാവസ്ഥ നെല്‍ക്കൃഷിക്കാരുടെ മനസില്‍ ആശങ്കയുണര്‍ത്തുന്നു. രണ്ടുദിവസം കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയതും ചാറല്‍മഴയും നെല്‍കര്‍ഷകരില്‍ പലര്‍ക്കും ഇരുട്ടടിയായി. ശരിയായ രീതിയില്‍ മഴ ലഭിക്കാതിരുന്നത് നെല്ലിന്റെ വളര്‍ച്ചയെ ബാധിച്ചു.
കൊയ്ത്തിനു കാലമായപ്പോഴാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദവും തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ മാറ്റവും. വയനാട്ടിലെ പ്രധാന നെല്ല് ഉല്‍പാദന കേന്ദ്രങ്ങളാണ് പനമരം, കണിയാമ്പറ്റ പഞ്ചായത്തുകള്‍ ഹെക്ടര്‍ കണക്കിനു പാടത്താണ് പുഞ്ചക്കൃഷി. തരിയോടും നൂല്‍പ്പുഴയും തിരുനെല്ലിയും ഉള്‍പ്പെടെ ജില്ലയുടെ ഇതര ഭാഗങ്ങളിലും കൃഷിയുണ്ട്. രണ്ട് മാസമായി മഴ ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ ഏറെ പ്രയാസം നേരിട്ടിരുന്നു. വെള്ളമില്ലാത്തതിനാല്‍ പലയിടത്തും കൃഷി ഉണങ്ങി. പല കര്‍ഷകരും വെള്ളം പമ്പുചെയ്ത് വയലുകളില്‍ എത്തിച്ച് കൃഷി സംരക്ഷിച്ചെങ്കിലും കനത്തതാണ് ഉത്പാദന നഷ്ടം. ഒരുഏക്കര്‍ വയല്‍ കൊയ്താന്‍ 40 ക്വിന്റല്‍ നെല്ല് കിട്ടുന്നിടത്ത് കാലാവസ്ഥ വ്യതിയാനം കാരണം 20 ക്വിന്റല്‍ വരെയേ ലഭിക്കുന്നുള്ളുവെന്ന് ചീക്കല്ലൂരിലെ കര്‍ഷകന്‍ രാജന്‍ പറഞ്ഞു. കര്‍ഷകര്‍ ഉത്പാദന നഷ്ടത്തില്‍ വ്യഥപൂണ്ടിരിക്കയാണ് അന്തരീക്ഷത്തിലെ അപ്രതീക്ഷിത മാറ്റം. കൊയ്ത്തിനു പാകമായ പാടങ്ങളില്‍ മഴ നെല്ല് കൊഴിയുന്നതിനു കാരണമാകും. കൊയ്യുന്നത് മെതിച്ച് നെല്ലും പതിരും വേര്‍തിരിക്കുന്നതിനും വൈക്കോല്‍ ഉണക്കുന്നതിനും മഴ തടസമാകും. ഒരു ഏക്കറില്‍ നെല്‍ക്കൃഷിക്ക് 30,000 രൂപയാണ് ഏകദേശ ചെലവ്. ഈ അവസ്ഥയില്‍ കനത്ത നഷ്ടം നേരിടേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."