HOME
DETAILS

പോയകാലത്തെ സ്മരണകളായി വഴിയമ്പലങ്ങള്‍

  
backup
December 04 2016 | 21:12 PM

%e0%b4%aa%e0%b5%8b%e0%b4%af%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%95%e0%b4%b3%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%b4

 

വൈക്കം: പണ്ട് കാല്‍നടയാത്രക്കാര്‍ക്ക് അനുഗ്രഹമായിരുന്ന വഴിയമ്പലങ്ങള്‍ നാശത്തിന്റെ വക്കില്‍. തലയോലപ്പറമ്പ്, വടയാര്‍ ഇളങ്കാവ് ദേവീ ക്ഷേത്ര പരിസരം, തുറുവേലിക്കുന്ന് ധ്രുവപുരം ശിവ ക്ഷേത്രത്തിനു സമീപം, വെച്ചൂര്‍ ശാസ്തക്കുളം ദേവീക്ഷേത്രത്തിന് മുന്‍വശം എന്നിവിടങ്ങളിലാണ് വഴിയമ്പലങ്ങള്‍ നിലനില്‍ക്കുന്നത്. വടയാറും വെച്ചൂരും വഴിയമ്പലങ്ങള്‍ നാട്ടുകാരാല്‍ സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും തലയോലപ്പറമ്പിലേയും, തുറുവേലിക്കുന്നിലേയും വഴിയമ്പലങ്ങളുടെ അവസ്ഥ ദയനീയമാണ്.
പഴയ ഭൂപ്രഭുക്കളായിരുന്ന തലയോലപ്പറമ്പിലെ കണിയാംപടിക്കല്‍ കുടുംബാംഗമാണ് വഴിയമ്പലമിരിക്കുന്ന പതിനാല് സെന്റ് സ്ഥലവും ഇതിന്റെ നടത്തിപ്പിനായി മൂന്നുപറ നിലവും നല്‍കിയത്. വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ ഇവിടെ സൗജന്യമായി മോര് വെള്ളം വിതരണം ചെയ്തിരുന്നു. ഇതിനായി ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. വാഹനസൗകര്യം ഇല്ലാതിരുന്ന കാലത്ത് തലയോലപ്പറമ്പ് കാര്‍ത്ത്യായനി ക്ഷേത്രത്തിന് മുന്‍വശത്തുകൂടിയായിരുന്നു പൊതുവഴി. അതുവഴി വരുന്ന യാത്രക്കാര്‍ക്ക് ക്ഷീണമകറ്റാന്‍ വഴിയമ്പലം അനുഗ്രഹമായിരുന്നു. കൂടെയുള്ള മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി നിര്‍മ്മിച്ച കല്‍പ്പടവുകളുള്ള കുളം ഇന്നും നിലനില്‍ക്കുന്നു. സമീപത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരിവെയ്ക്കുന്നതിന് കരിങ്കല്ലില്‍ തീര്‍ത്ത വലിയ മരവികളും ഇവിടെ ഇന്നും നശിക്കാതെ നിലനില്‍ക്കുന്നു. കണിയാംപടിക്കല്‍ കുടുംബാംഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമാണ് ഇപ്പോഴത്തെ അവകാശം. അവകാശിയ്ക്ക് പെണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ ഈ സ്ഥലവും കഴിഞ്ഞകാല സംസ്‌കാരവും അന്യാധീനപ്പെടും. അവകാശിയായ ആള്‍ മുംബൈയില്‍ സ്ഥിരതാമസമാക്കിയതോടെയാണ് വഴിയമ്പലം നശിച്ചുതുടങ്ങിയത്. വഴിയമ്പലങ്ങളെ പൈതൃകമായി കണക്കാക്കി സംരക്ഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതിനുവേണ്ടി മുന്നിട്ടിറങ്ങാന്‍ ആരും വരുന്നില്ല.
അധികൃതരുടെ അവഗണനയും സാമൂഹ്യവിരുദ്ധരുടെ കൈയ്യേറ്റവും കൂടിയായതോടെ തലയോലപ്പറമ്പിലെ ഒരു ചരിത്ര ശേഷിപ്പാണ് കാലഹരണപ്പെടുന്നത്. തുറുവേലിക്കുന്ന് ക്ഷേത്രത്തിനു സമീപമുള്ള വഴിയമ്പലം ഏറെ ഐതീഹ്യങ്ങള്‍ കുടികൊള്ളുന്ന ഒന്നാണ്. ഹനുമാന്‍ മരുത്വാമലയുമായി പോയ സമയം ഇതില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുവീണാണ് തുറുവേലിക്കുന്ന് ക്ഷേത്രമുണ്ടായതെന്നും, ഇതിനുശേഷം ഇവിടെ വഴിയമ്പലം സ്ഥാപിതമായതെന്നാണ് സങ്കല്‍പം. ഇപ്പോള്‍ ഇത് ഏതു സമയവും നിലംപതിയ്ക്കാവുന്ന അവസ്ഥയിലാണ്. വടയാര്‍ ദേവീ ക്ഷേത്രത്തിന് മുന്‍പിലുള്ള വഴിയമ്പലം ഭക്തരുടേയും, ക്ലബ്ബുകളുടേയും സംരക്ഷണത്താല്‍ ഇന്നും പഴമയുടെ പ്രതാപത്തോടെ നിലനില്‍ക്കുന്നു. വെച്ചൂരിലെ വഴിയമ്പലവും അത്ര പ്രൗഢിയോടു കൂടിയല്ലാതേയും സംരക്ഷിക്കപ്പെട്ടു പോരുന്നുണ്ട്. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago