വേനല്‍ മഴയുടെ പേര് പറഞ്ഞ് നാളികേര സംഭരണം നിര്‍ത്തി
പട്ടഞ്ചേരി : വേനല്‍മഴയെ തുടര്‍ന്ന് പച്ചതേങ്ങാസംഭരണം നിര്‍ത്തിവെച്ചത് കേരകര്‍ഷകരെ പ്രതിസന്ധിയിലാക്കി. പച്ചതേങ്ങ സംസ്‌കരണ കേന്ദ്രമായ വടകരപതിയിലെ കോഴിപാറയിലുള്ള കേന്ദ്രത്തില്‍ മഴമൂലം സംസ്‌കരണം കാര്യക്ഷമമായി നടക്കാത്തതാണ് സംഭരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലയില്‍ 43 പഞ്ചായത്തുകളിലാണ് പച്ചതേങ്ങസംഭരണം നടക്കുന്നത് ഓപണ്‍മാര്‍ക്കറ്റില്‍ നാളികേരത്തിന് 24.17 രൂപവരെയുള്ളപ്പോള്‍ 24 രൂപ കിലോവിന് നല്‍കി സംഭരണം നടത്തുന്ന കേരഫെഡിലേക്ക് നിരവധി കര്‍ഷകര്‍ ബുക്കിങ്ങ്‌ചെയ്തിട്ടാണ് നാളികേരം നല്‍കുവരുന്നത്. കൃഷിഭവനുകളിലെ കേരഫെഡിന്റെ ഏജന്റിലൂടെ സംഭരണം നടത്തുന്ന നാളികേരം പ്രത്യേക വേഗത്തില്‍ തന്നെ സംസ്‌കരണ കേന്ദ്രത്തിലേക്ക് കയറ്റിപോയിരുന്നെങ്കിലും മഴയുടെപേരില്‍ കൃഷിഭവനുകളിലേക്ക് സംസ്‌കരണ കേന്ദ്രത്തില്‍നിന്നും വാഹനങ്ങള്‍ എത്താതതിനാല്‍ പച്ചതേങ്ങ സംഭരണം താല്‍കാലികമായി നിര്‍ത്തേണ്ട അവസ്ഥയിലെത്തി.
ഇതുമൂലം തോട്ടങ്ങളില്‍ നാളികേരം കെട്ടിക്കിടക്കുകയാണ്. കൃഷിഭവനുകളില്‍ നാളികേരം സംഭരണം താല്‍കാലികമായി നിര്‍ത്തിവെച്ചത് മുതലെടുക്കുവാന്‍ സ്വകാര്യ സംഭരണ ഏജന്റുമാര്‍ തോട്ടങ്ങളിലെത്തി പണം ഉടന്‍ നല്‍കി നാളികേരം സംഭരിക്കുകയാണ്.
പറിച്ചനാളികേരത്തെ സൂക്ഷിക്കുവാന്‍ സംവിധാനമില്ലാത്ത കര്‍ഷകരെ ഓപ്പണ്‍മാര്‍ക്കറ്റില്‍ വില്‍പന നടത്തേണ്ട ഗതികേടിലാണ്. കേരകര്‍ഷകരെ രക്ഷപെടുത്തി എല്ലാ നാളികേരവും കേരഫെഡിലൂടെ സംഭരിക്കുവാന്‍നടപടിയെടുക്കണമെന്നാണ് കേരകര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."