HOME
DETAILS
MAL
ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ രാജി പ്രഖ്യാപിച്ചു
backup
December 05 2016 | 03:12 AM
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണറിയുന്നത്. ജോണ്‍ കീ കഴിഞ്ഞ എട്ടു വര്‍ഷമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്നുണ്ട്. ഈ മാസം 12ന് ഔദ്യോഗികമായി രാജി പ്രഖ്യാപിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ തീരുമാനമാണിതെന്നാണ് ജോണ്‍ കീ രാജി പ്രഖ്യാപനം സംബന്ധിച്ച് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."