ആസ്റ്റര്‍ കിഡ്സ് ബ്രയിന്‍ ക്വിസ് ഒന്‍പതിന്
ദോഹ: ഇന്ത്യന്‍ വിമിന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ആസ്റ്റര്‍ സംഘടിപ്പിക്കുന്ന ആസ്റ്റര്‍ കിഡ്സ് ബ്രയിന്‍ ക്വിസ് ഒന്‍പതിന് ബിര്‍ള പബ്ലിക്ക് സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന മത്സരം ഇന്ത്യയിലെ പ്രശസ്ത ക്വിസ് മാസ്റ്റര്‍ സിദ്ധാര്‍ഥ ബസുവാണ് നയിക്കുന്നത്. മെന്റലിസ്റ്റ് ആദി ഇന്‍സോമ്നിയ എന്ന പരിപാടി അവതരിപ്പിക്കും.
ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുക. അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഭവന്‍സ് പബ്ലിക്ക് സ്കൂള്‍, ബിര്‍ള പബ്ലിക്ക് സ്കൂള്‍, സ്റ്റഫോര്‍ഡ് ശ്രീലങ്കന്‍ സ്കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍, ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍, ബ്രൈറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍, ഫിലിപ്പൈനി സ്കൂള്‍ ദോഹ, ഫിലിപ്പൈനി ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്നീ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വി ഐ പി ടിക്കറ്റിന് 50 റിയാലും ഓപ്പണ്‍ സീറ്റിംഗിന് 20 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ഐ സി സിയിലും മത്സരിക്കുന്ന വിദ്യാലയങ്ങളിലും ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിമിന്‍സ് അസോസിയേഷന് പ്രസിഡന്റ് ജ്യോത്സന ഡേ, വൈസ് പ്രസിഡന്റ് റിനു മല്‍ഹോത്ര, ജനറല്‍ സെക്രട്ടറി ലത പത്മനാഭന്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. സമീര്‍ മൂപ്പന്, നിഖില്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."