HOME
DETAILS
MAL
നടന് രജനികാന്തിനു ഷൂട്ടിങ്ങിനിടയില്‍ പരുക്ക്
backup
December 05 2016 | 07:12 AM
കോയമ്പത്തൂര്‍: സുപ്രസിദ്ധ തമിഴ് സിനിമാതാരം രജനികാന്തിനു ഷൂട്ടിങ്ങിനിടയില്‍ സാരമായ പരുക്ക്. വലതുകാലിനു സാരമായ പരുക്കേറ്റ 65കാരനായ രജനികാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ഹിറ്റ് ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗം ചിത്രീകരണവേളയിലാണു സംഭവം. ശനിയാഴ്ച രാത്രി കേളമ്പാക്കത്തിലെ ഈസ്റ്റ് കോസ്റ്റ് കോളനിയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അപകടം. വലതു കാലിന്റെ എല്ലിനു മുറിവുണ്ടായതായി പറയുന്നു. രജനികാന്തിന്റെ ആശുപത്രി പ്രവേശത്തോടുകൂടി തമിഴ്നാട്ടിലെ മൂന്ന് പ്രമുഖരാണ് ആശുപത്രിയിലുള്ളത്. മുഖ്യമന്ത്രി ജയലളിതയും, മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമാണ് ആശുപത്രിയിലുള്ള മറ്റ് പ്രമുഖര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."