HOME
DETAILS
MAL
ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ മോദി തന്നെയാണ് പേഴ്സണ്‍ ഓഫ് ദി ഇയറിന് അനുയോജ്യന്‍: കോണ്‍ഗ്രസ്
backup
December 05 2016 | 10:12 AM
ന്യൂഡല്‍ഹി: ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നയൊണ് പേഴ്സണ്‍ ഓഫ് ദി ഇയറിന് അനുയോജ്യനെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി. ജനങ്ങളുടെ കഴുത്തറത്ത പ്രധാനമന്ത്രിയെ തന്നെയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
എല്ലാവര്ക്കും അറിയാം എങ്ങനെയാണ് ഓണ്‍ലൈന്‍ വോട്ടിങ് നടക്കുന്നതെന്ന്. ടൈം മാഗസിന്റെ കവര്‍ ചിത്രത്തില്‍ ഇടം നേടിയത് വളരെ നല്ല കാര്യമാണ്. മുന്‍പും നിരവധി പേര് ടൈം മാഗസിന്റെ മുഖചിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കിയ ആളാണ് മോദിയെന്നും അവര്‍ കുറ്റപ്പെടുത്തി.
ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, വാളാദ്മിന് പുടിന് എന്നീ ലോകനേതാക്കളെ പിന്തള്ളിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ടൈം പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."