ജയലളിത അന്തരിച്ചതായ വാര്‍ത്തകള്‍ നിഷേധിച്ച് അപ്പോളോ ആശുപത്രി
ചെന്നൈ: ജയലളിതയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നു അപ്പോളോ ആശുപത്രിയുടെ പത്രക്കുറിപ്പ്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം തുടരുകയാണ്.
ചില തമിഴ്ചാനലുകള്‍ ജയലളിത അന്തരിച്ചതായി വാര്‍ത്ത പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നും ചാനലുകള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സണ്‍ ടിവിയാണ് ജയലളിത മരിച്ചതായ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്നു മറ്റുചാനലുകളും വാര്‍ത്ത പുറത്തുവിടുകയായിരുന്നു. എന്നാല്‍ ജയ ടിവി വാര്‍ത്ത നിഷേധിച്ചു രംഗത്തെത്തിയിരുന്നു. ചാനലുകള്‍ പിന്നീട് വാര്‍ത്ത പിന്‍വലിച്ചു.
ആശങ്കാജനകമായ മണിക്കൂറുകളിലാണ് ഇപ്പോള്‍ മിഴ്‌നാട്. അപ്പോളോ ആശുപത്രിക്കു കല്ലേറ്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ബാരിക്കേടുകള്‍ തകര്‍ത്ത് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകര്‍ ചിതറിയോടി.
ജനങ്ങളുടെ വൈകാരിക പ്രകടനം നിയന്ത്രിക്കാന്‍ പൊലിസ് പാടുപെടുകയാണ്. അതേസമയം ഐഎഡിഎംകെ ആസ്ഥാനത്ത് താഴ്ത്തിക്കെട്ടിയ കൊടി പിന്നീട് ഉയര്‍ത്തി.
#WATCH: Party flag hoisted again at AIADMK HQs in Chennai #jayalalithaa pic.twitter.com/8dAqqTwjSc
— ANI (@ANI_news) December 5, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."