കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരില്‍ അമിതാധികാരം പ്രയോഗിക്കുന്നു: ടി.പി രാമകൃഷ്ണന്
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരില്‍ അമിതാധികാരം പ്രയോഗിക്കുകയാണെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്. കോഴിക്കോട് പുതിയറ എസ്.കെ ഹാളില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സിന്റെ വജ്രജൂബിലിയാഘോഷവും സംസ്ഥാന പഠനക്യാംപും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ എട്ടിനു നടത്തിയ നോട്ട് നിരോധനം ഇത്തരത്തില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കോടിക്കണക്കിനാളുകളാണ് പ്രശ്നമനുഭവിക്കുന്നത്. ഇതിനു പരിഹാരം കാണാതെ കേന്ദ്രം ആരെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പുതിയ സര്‍ക്കാര്‍ പുതിയൊരു കേരളത്തെയാണ് വിഭാവനം ചെയ്യുന്നത്. ജൈവ പച്ചക്കറി, കൃഷി, മാലിന്യസംസ്കരണം, ജലസ്രോതസ്സ് എന്നിവയെ മെച്ചപ്പെടുത്തും. എല്ലാവര്ക്കും വീട്, കക്കൂസ്, വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. 2017 മാര്‍ച്ച് മുപ്പതാകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കും. ഇതിനായുള്ള പോസ്റ്റ്, ട്രാന്‍സ്ഫോമര്‍, കമ്പി തുടങ്ങിയ വസ്തുകള്‍ സര്‍ക്കാര്‍ ചിലവില്‍ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി. ശ്രീകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം. കൃഷ്ണന്, പി.വി രാജേന്ദ്രന്, സി. ശിവദാസന്‍, ടി. രാധാമണി, സി.പി രവീന്ദ്രന്, പി.പി ശോഭന, കെ. കമലാസന്, എം. ബാല സുബ്രഹ്മണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."