എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഔഷധത്തോട്ടം നിര്‍മിച്ചു
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ നടപ്പാക്കുന്ന 'ഹരിതം ഹരിതസ്പര്‍ശം' പദ്ധതിയില്‍ ഔഷധത്തോട്ടം നിര്‍മിച്ചു. അവര്‍ ദത്തെടുത്ത ഒറ്റത്തറ വാര്‍ഡിലെ തെരഞ്ഞെടുത്ത വീടുകളിലും പാട്ടുപാറക്കുളമ്പ എ.എം.എല്‍.പി. സ്‌കൂളിലുമാണ് ഔഷധത്തോട്ടം നിര്‍മിച്ചത്.
രാമച്ചം, ആടലോടകം, കസ്തൂരി മഞ്ഞള്‍, ആര്യവേപ്പ്, കൃഷ്ണതുളസി തുടങ്ങിയ പന്ത്രണ്ടോളം ഔഷദ തൈകളാണ് വീടുകളിലും സ്‌കൂളിലുമായി നിര്‍മിച്ച ഔഷദത്തോട്ടത്തില്‍ വച്ചുപിടിപ്പിച്ചത്. '
ഹരിതം ഹരിതസ്പര്‍ശം' പദ്ധതിയുടെ ഉദ്ഘാടനം പാട്ടുപാറക്കുളമ്പ എ.എം.എല്‍.പി സ്‌കൂളില്‍ ഔഷദ തൈകള്‍ നട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമാദേവി പ്രഭാകരന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷനായി.
പാട്ടുപാറക്കുളമ്പ എ.എം.എല്‍.പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സുബൈര്‍ പാട്ടുപാറ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, എന്‍.എസ്.എസ്. യൂനിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, പി.പി റഹ്ദ നൂര്‍ബാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."