HOME
DETAILS

ജയയുഗത്തിന് പരിസമാപ്തി

  
backup
December 06 2016 | 01:12 AM

%e0%b4%9c%e0%b4%af%e0%b4%af%e0%b5%81%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf

തമിഴ്‌നാടിന്റെ സംഭവബഹുലമായ ഒരു യുഗത്തിന് അന്ത്യം. ജനസേവന ഭരണക്രമങ്ങള്‍ കൊണ്ട് തമിഴ്മക്കളുടെ മനം കവര്‍ന്ന അമ്മയുടെ വിടവാങ്ങല്‍ തമിഴ്‌നാട്ടുകാരെ എത്രത്തോളം ബാധിച്ചു എന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവിടെ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിവാണ്.
ദ്രാവിഡ മുന്നേറ്റ കഴകം പിളര്‍ന്ന് എം.ജി.രാമചന്ദ്രന്റെ(എം.ജി.ആര്‍) നേതൃത്വത്തില്‍ 1972 ഒക്ടോബര്‍ 17ന് രൂപീകൃതമായ പാര്‍ട്ടിയാണ് ആള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(എ.ഐ.എ.ഡി.എം.കെ). എ.ഐ.എ.ഡി.എം.കെയില്‍ 1980ലാണ് ജയലളിത അംഗമാകുന്നത്. ഇതോടെയാണ് അവരുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. എം.ജി.ആറിന്റെ ഇദയക്കനിയില്‍ നിന്ന് തമിഴ്‌നാടിന്റെ അമ്മയാകാന്‍ തെല്ലൊന്നുമല്ല അവര്‍ പാടുപെട്ടത്.
പാര്‍ട്ടിയുടെ പ്രചാരണവിഭാരം സെക്രട്ടിയായി നിയോഗിക്കപ്പെട്ട ജയയുടെ പ്രാവീണ്യം തെളിയിച്ചത് 1983ലെ തിരുച്ചെന്തൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ്. അതിനു നേതൃത്വം നല്‍കാന്‍ എം.ജി.ആര്‍. നിയോഗിച്ചത് ജയയെയായിരുന്നു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയഗ്രാഫ് ഉയര്‍ത്തി. ഇംഗ്ലീഷില്‍ ജയയ്ക്കുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിച്ചു. 1984ല്‍ രാജ്യസഭാംഗമായ ജയലളിത 1989 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു.
എ.ഐ.ഡി.എം.കെ യുടെ നേതൃസ്ഥാനം നോട്ടമിട്ട് എം.ജി.ആറിന്റെ മരണശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവച്ച ജയ നേതൃസ്ഥാനം ലക്ഷ്യമിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ എം.ജി.ആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ പിന്‍ഗാമി സ്ഥാനത്തിന് അവകാശവാദമുന്നയിച്ചതോടെ ജയയുടെ മോഹം തല്‍ക്കാലത്തേക്ക് അസ്തമിച്ചു.
എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കല്‍മാത്രമാണു തോല്‍വി അറിഞ്ഞത്. 1989ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍നിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ മികച്ച വിജയംനേടി. ഇടക്കാലത്ത് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന് പിന്നാലെ 1991ല്‍ തുടര്‍ന്ന് 1991ല്‍ ബര്‍ഗൂരില്‍നിന്നും കങ്കയാമില്‍നിന്നു വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായി. അഴിമതി ആരോപണങ്ങളുടെ പെരുമഴയായിരുന്നു ജയഭരണം.
2001ല്‍ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഝാന്‍സി ഭൂമിഇടപാട് ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കപ്പെട്ടു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന അവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിച്ചു. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നു മത്സരിച്ച് വിജയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയായി. 2006ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നും 2011ല്‍ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിനും നൂറുകോടി രൂപ പിഴയടയ്ക്കാനും ബംഗളുരു പ്രത്യേക കോടതി ശിക്ഷിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2015 മേയ് 11ന് കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതോടെ മുഖ്യമന്ത്രിപദത്തിലേക്കു തിരിച്ചു വന്നു. 2015 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2016നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ. നഗറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട അവര്‍ വീണ്ടും മുഖ്യമന്ത്രിയായി.
അഴിമതിയും ആര്‍ഭാഡ ജീവിതവും ജയയ്‌ക്കെതിരേയുള്ള കുന്തമുനകളായി ഉയര്‍ന്നുവന്നെങ്കിലും ജനപ്രിയ പദ്ധതികളിലൂടെ അതിനെ മറികടക്കാനവര്‍ക്കായി. അമ്മ കാന്റീന്‍ മുതല്‍ അമ്മ മൊബൈല്‍ ഫോണ്‍ വരെ നീളുന്ന പദ്ധതികളിലൂടെ ജനമനസ് കീഴടക്കി.
ജയയുടെ ജീവിതം പോലെ ദുരൂഹമായിരുന്നു അവരുടെ അവസാനവും. കഴിഞ്ഞ സെപ്റ്റംബര്‍ 22ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് ആശങ്കകള്‍ പരന്നു. പലസമയത്തും പുറത്ത് വന്ന വാര്‍ത്തകള്‍ തമിഴകം കത്തുന്നതിന്റെ വക്കിലെത്തിച്ചു. ഏറ്റവും ഒടുവില്‍ മരണം സ്ഥിരീകരിച്ചിട്ടും പറയാന്‍ ധൈര്യം വരാതെ അധികൃതര്‍ വലഞ്ഞു.
അഴിമതിയും സ്വജനപക്ഷപാതവും ജനകീയപ്രവര്‍ത്തനങ്ങള്‍ കൊണ്ട് എങ്ങനെ മറക്കാന്‍ പറ്റും എന്നതിന്റെ ഉദാഹരണമാണ് ജയലളിതയുടെ ഭരണം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago