HOME
DETAILS

നിലപാടുകളില്‍ വ്യക്തതയില്ലാത്ത ഐക്യം

  
backup
December 06 2016 | 02:12 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%af%e0%b4%bf

കോഴിക്കോട്: കേരളത്തിലെ രണ്ടു പ്രമുഖ മുജാഹിദ് വിഭാഗങ്ങള്‍ ഒന്നിക്കുന്നത് നിലപാടുകളിലെ അവ്യക്തതകള്‍ ബാക്കിയാക്കി. ടി.പി അബ്ദുല്ലക്കോയ മദനിയും ഹുസൈന്‍ മടവൂരും നേതൃത്വം നല്‍കുന്ന രണ്ടു സംഘടനകളുടേയും പോഷക സംഘടനകളുടേയും നേതാക്കള്‍ ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചെങ്കിലും യോജിപ്പിന്റെ ധാരണകള്‍ ചര്‍ച്ച ചെയ്യാതെയാണ് പിരിഞ്ഞത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും ഐക്യത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ആദര്‍ശപരവും സംഘടനാപരവുമായ നിലപാടുകള്‍ തുറന്നു പറയാന്‍ നേതൃത്വം തയാറായില്ല. മുജാഹിദ് പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഐക്യശ്രമം ബോധിപ്പിച്ചിട്ടുണ്ടെന്നും പൊതു സമൂഹത്തിനു മുന്നില്‍ പറയാന്‍ തയാറല്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്.
സാങ്കേതികമായി യോജിച്ചെങ്കിലും ആദര്‍ശപരമായ വിഷയങ്ങളില്‍ ഉണ്ടാക്കിയ ധാരണകള്‍ ഇപ്പോഴും രഹസ്യമാക്കി വച്ചതില്‍ സംഘടനാ രംഗത്തു നിന്നു തന്നെ വിമര്‍ശനമുയരുന്നുണ്ട്. 14 വര്‍ഷമായി പരസ്പരം വിയോജിച്ചു നില്‍ക്കുകയും ആദര്‍ശപരമായി പരസ്യമായി തന്നെ സംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ ഐക്യപ്പെടുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ ഉണ്ടാക്കിയ ധാരണകള്‍ പരസ്യപ്പെടുത്താന്‍ തയാറാവാത്തതില്‍ സംശയങ്ങള്‍ അവശേഷിക്കുകയാണ്. രണ്ടു വിഭാഗങ്ങളും ഐക്യം ബോധ്യപ്പെടുത്താന്‍ നടത്തിയ യോഗങ്ങളില്‍ കൃത്യമായ രീതിയില്‍ നിലപാടുകള്‍ വിശദീകരിച്ചിരുന്നില്ല. പകരം സലഫിസത്തെ ഭീകരവാദവുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തിന്റെ പേരില്‍ പ്രതികൂട്ടിലാക്കപ്പെടുന്ന സമയത്ത് മുജാഹിദ് ഐക്യമെന്ന വൈകാരികത ഉയര്‍ത്തിക്കാട്ടി ഇരുവിഭാഗം നേതാക്കളും അണികളെ പിടിച്ചു നിര്‍ത്തുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളില്‍ എന്തൊക്കെ ധാരണകളാണ് ഉണ്ടാക്കിയതെന്ന് ഇരുവിഭാഗത്തിലേയും നേതാക്കളില്‍ കുറച്ചു പേര്‍ക്കു മാത്രമേ അറിയുകയുള്ളു. അണികള്‍ക്കും മറ്റു നേതാക്കള്‍ക്കും ഈ ധാരണകളെ കുറിച്ച് വ്യക്തമായ ബോധ്യമില്ല. നിലവില്‍ രണ്ടും സംഘടനകളുടേയും സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും അതേ രീതിയില്‍ തന്നെ തുടരാനാണ് സാധ്യത. ഇതു തീരുമാനിക്കാന്‍ രണ്ടു വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ചേര്‍ത്ത് ഒരു ഹൈപവര്‍ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.അഭിപ്രായ വ്യത്യാസങ്ങള്‍ വന്നാല്‍ ഇരുവിഭാഗത്തിലേയും നേതാക്കളെ ഉള്‍കൊള്ളിച്ചു രൂപീകരിക്കുന്ന പണ്ഡിതസഭ അന്തിമ തീരുമാനമെടുക്കും.
അതേസമയം മടവൂര്‍ വിഭാഗത്തിന് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി അണികളില്‍ വ്യാപകമാണ്. രണ്ടു സംഘടനകളും ഒന്നാകുമ്പോള്‍ കമ്മിറ്റിയിലെ ഭാരവാഹിത്വം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായി മടവൂര്‍ വിഭാഗത്തില്‍ നിന്നും 15 പേരെ ഉള്‍പ്പെടുത്തുമെന്നാണ് ധാരണ. എന്നാല്‍ സംസ്ഥാന ഭാരവാഹികളായി ഈ വിഭാഗത്തില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തില്ല. മുജാഹിദ് വിഭാഗത്തിലെ മൂന്നാം ഗ്രൂപ്പായി അറിയപ്പെടുന്ന 'വിസ്ഡം വിഭാഗം' കൊടുത്ത കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ തുടരാനാണ് തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ മടവൂര്‍ വിഭാഗം പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്. അതേസമയം, ജില്ലാ, പ്രാദേശിക ഘടകങ്ങളിലെ ഭാരവാഹികളില്‍ ഇരു വിഭാഗത്തിനും തുല്യ പങ്കാളിത്തം നല്‍കും. പോഷക സംഘടനകളിലും തുല്യപങ്കാളിത്തം ഉണ്ടാവണമെന്ന് മടവൂര്‍ വിഭാഗം ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഫലത്തില്‍ ടി.പി അബ്ദുല്ലകോയ മദനി നേതൃത്വം നല്‍കുന്ന വിഭാഗത്തിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് കമ്മിറ്റികളുടെ പുനഃസംഘടന നടക്കുക.
സിഹ്‌റ് ഫലിക്കുമെന്ന് വിശ്വസിക്കുന്നതിനാല്‍ ഏക ദൈവ വിശ്വാസത്തില്‍ കെ.എന്‍.എമ്മിനു തെറ്റിപറ്റിയെന്നും അവര്‍ ബഹുദൈവാരാധനയിലെത്തിയെന്നുമായിരുന്നു മടവൂര്‍ വിഭാഗം ഇതുവരെ പ്രചരിപ്പിച്ചിരുന്നത്. മടവൂര്‍ വിഭാഗം കനത്ത ഹദീസ് നിഷേധം പ്രചരിപ്പിച്ചതിനാല്‍ അവര്‍ സത്യനിഷേധത്തില്‍ എത്തി എന്നു കെ.എന്‍.എമ്മും പ്രചരിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങളില്‍ എന്തു ധാരണയെത്തി എന്നറിയിക്കാതെ 2002 ലേക്കു മടങ്ങുക എന്ന സന്ദേശം മാത്രമാണ് നേതാക്കള്‍ അണികള്‍ക്കു നല്‍കുന്നത്. ആശയപരമായ കാര്യങ്ങളില്‍ ഇരുവിഭാഗത്തിലേയും പണ്ഡിതന്‍മാര്‍ തമ്മില്‍ ഇപ്പോഴും കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മുജാഹിദ് വിഭാഗത്തില്‍ നിന്നും ആദര്‍ശപരമായി ഭിന്നിച്ചവരോട് ഐക്യപ്പെടുകയും അകാരണമായി പുറത്താക്കപ്പെട്ടവരോട് ചര്‍ച്ച നടത്താതിരിക്കുകയും ചെയ്യുന്നത് ഐക്യം പുകമറയാണെന്നതിന്റെ തെളിവാണെന്ന് വിസ്ഡം ഗ്രൂപ്പ് സംസ്ഥാന കണ്‍വീനര്‍ സി.പി സലീം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago