അടൂര്‍പ്രകാശിന്റെ മകന്റെ ആര്ഭാടവിവാഹത്തിനെതിരേ വി.എം സുധീരന്
കൊച്ചി: നോട്ട് പ്രതിസന്ധിക്കിടെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റെയും മദ്യവ്യവസായി ബിജുരമേശിന്റെയും മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തിയതിനെ ശക്തമായി വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന് രംഗത്ത്.
യു.ഡി.എഫ് യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ആര്‍ഭാടവിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോഴാണ് വി.എം.സുധീരന് ഇടപ്പെടല്‍ നടത്തിയത്. ആരെങ്കിലും ആര്‍ഭാടം കാട്ടിയാല്‍ എന്തുചെയ്യാനാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെ തിരുത്തി ആര്‍ഭാട വിവാഹം ആരു നടത്തിയാലും അതു തെറ്റാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന് വ്യക്തമാക്കി. നാഗ്പൂരായാലും ബെല്ലാരിയിലായാലും തിരുവനന്തപുരത്തായാലും ആര്‍ഭാട വിവാഹം തെറ്റ് തന്നെയാണെന്നു സുധീരന് തറപ്പിച്ചുപറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ യു.ഡി.എഫിന്റെ ഉന്നതനേതാക്കളുടെ സാന്നിധ്യത്തില്‍ രമേശ് ചെന്നിത്തലയെ തിരുത്തികൊണ്ട് കെ.പി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശം ഇക്കാര്യത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കലും അടൂര്പ്രകാശിനുള്ള താക്കീതുമായി. ജനങ്ങള്‍ നോട്ടുപ്രതിസന്ധിമൂലം കഷ്ടപ്പെടുമ്പോള്‍ കോടികള്‍ മുടക്കി അടൂര്‍പ്രകാശിന്റെ മകന് അജയ് കൃഷ്ണന്റെ വിവാഹം നടത്തിയത് വിവാദമായിരുന്നു. പ്രമുഖ നേതാക്കളെല്ലാം വിവാഹത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കെ.പി.സി.സി നേതൃത്വം ഇതിനെതിരായി രംഗത്തുവരുന്നത് ആദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."