HOME
DETAILS

കാര്‍ഷിക മേഖലയുടെ രക്ഷക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പാക്കണം: കിസാന്‍സഭ

  
Web Desk
December 06 2016 | 22:12 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d

കല്‍പ്പറ്റ: വയനാട്ടില്‍ കാര്‍ഷിക മേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ നിന്ന് കൃഷിക്കാരെ കരകയറ്റാന്‍ സര്‍ക്കാര്‍  പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്ന് കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുവില്‍ പ്രതിസന്ധി നിലനില്‍ക്കവെ, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച  നോട്ട് പിന്‍വലിക്കല്‍ കൂടിയായപ്പോള്‍ നാമമാത്ര-ചെറുകിട കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങള്‍ പോലും വഴിമുട്ടി.
നാണ്യവിളകളുടെ വിളവെടുപ്പിന്റെ ഇടവേളയില്‍ ഹ്രസ്വകാല വിളകളും അടക്ക പോലുള്ള ഉല്‍പന്നങ്ങളുമാണ് കര്‍ഷകരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചിരുന്നത്. നോട്ടുപ്രതിസന്ധി വന്നതോടെ പാക്കിന് വിലകുറഞ്ഞുവെന്ന് മാത്രമല്ല, ഒന്നോ രണ്ടോ ക്വിന്റല്‍ പാക്കുമായി വിപണിയിലെത്തുന്ന കര്‍ഷകര്‍ക്ക് പണത്തിന് പകരം വെള്ളക്കടലാസില്‍ എഴുതിയ ശീട്ട്  കൊടുക്കുകയാണ് വ്യാപാരികള്‍. തല്‍ക്കാലമുള്ള പണത്തിന്റെ ആവശ്യം പോലും ഇതുകൊണ്ട് നടക്കില്ല. കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുമ്പോലെ ബാങ്ക് ബാലന്‍സുള്ളവരല്ല വയനാട്ടിലെ നാമമാത്ര- ചെറു കര്‍ഷകര്‍. ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പകളും കൊല്ലത്തില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ട് നിത്യജീവിതം  കഷ്ടിച്ച് തള്ളിനീക്കുന്നവരാണ് വയനാട്  ജില്ലയില്‍ ഈ ഗണത്തില്‍പ്പെടുന്ന കര്‍ഷകരില്‍  മഹാഭൂരിപക്ഷവും.  
കൃഷിക്കൊപ്പം ഒന്നോ രണ്ടോ കന്നുകാലികളെ കൂടി വളര്‍ത്തിയാണ്  പലരും കുടുംബം പോറ്റുന്നത്. കാലാവസ്ഥാ വ്യതിയാനം കര്‍ഷകരും  വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം  വര്‍ധിപ്പിച്ചിരിക്കുകയാണ്. കാടും കൃഷിയിടങ്ങളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടാക്കി വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഈമാസം 20ന് കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ കെ ഗീവര്‍ഗീസ് അധ്യക്ഷനായി. സെക്രട്ടറി പി.എസ് വിശ്വംഭരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റായി എ.എം ജോയിയെയും ജോയിന്റ് സെക്രട്ടറിയായി വി.ജി വിജയനെയും തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  32 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago