പ്ലാസ്റ്റിക് മാലിന്യം തള്ളിയ കുപ്പത്തൊട്ടിയില്‍ പച്ചക്കറി വിളയും
കാക്കനാട്: തൃക്കാക്കര നഗരസഭ വര്‍ഷങ്ങളായി പ്ലാസ്റ്റിക് മാലിന്യം തള്ളിയ കുപ്പത്തൊട്ടിയില്‍ ജില്ലാ ഭരണകൂടത്തിന്റെ ഹരിതകേരളം പദ്ധതിയില്‍ പച്ചക്കറി വിളയും. എ.ഡി.എം പി.കെ പ്രകാശ്, നഗരസഭ വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റവന്യു പുറംപോക്കില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
മാലിന്യം വ്യാപിച്ചു കിടക്കുന്ന ഒരേക്കറോളം സ്ഥലം വൃത്തിയാക്കി പച്ചക്കറി നട്ടുകൊണ്ടാണ് ഹരിതകേരളത്തിന്റെ ജില്ലയിലെ ഫഌഗ് ഓഫ്. നാളെ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിക്കും. ജലസംരക്ഷണ പദ്ധതി മമ്മൂട്ടിയും കാര്‍ഷിക പദ്ധതി ശ്രീനിവാസനും മാലിന്യ സംസ്‌കരണ പദ്ധതി കവി ചെമ്മനം ചാക്കോയും ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അധ്യക്ഷത വഹിക്കും. എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ, സാംസ്‌കാരിക നായകരും പങ്കെടുക്കും.
നഗരസഭ കാര്യാലയത്തിന് തൊട്ടടുത്തുള്ള ഒരേക്കര്‍ റവന്യു പുറമ്പോക്കിലാണ് ജില്ലയിലെ ഹരിതകേരളം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ലക്ഷ്യമിട്ട് പച്ചക്കറി നടാന്‍ തീരുമാനിച്ചിരിക്കുന്നത്. നഗരസഭ പ്രദേശത്ത് നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ജൈവ, അജൈവ മാലിന്യങ്ങള്‍ തള്ളുന്നത് റവന്യു പുറമ്പോക്കിലാണ്. യഥാസമയം പ്ലാസ്റ്റിക് സംസ്‌കരിക്കാതെ കുന്നുകൂടുമ്പോള്‍ മണ്ണിട്ട് നികുത്തുകയായിരുന്നു. ഹരിതകേരളം പദ്ധതിയില്‍ പച്ചക്കറി കൃഷിക്ക് ലക്ഷ്യമിടുന്നതും ഇവിടെയാണ്. പദ്ധതിയുടെ ഭാഗമായി പഌസ്റ്റിക് മാലനിന്യം ഉള്‍പ്പെടെ മാറ്റി നിലമൊരുക്കല്‍ നടത്തും. മാലിന്യം നീക്കല്‍ ശ്രമകരമാണ്. കടകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ട് വന്നാണ് തള്ളുന്നത്.
ജലസ്രോതസുകളുടെയയും സംഭരണികളുടെയും വീണ്ടെടുപ്പാണ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മറ്റൊരു പ്രധാന പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി പ്രദേശത്ത് കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കും. നഗരസഭയുടെ പഌസ്റ്റിക് ഷ്രെഡിങ് ഷെഡിനടുത്താണ് ഹരിതകേരളം പദ്ധതിയും നടപ്പിലാക്കുന്നത്. മഴക്കുഴി, ജൈവബണ്ട്, മണ്ണു സംരക്ഷണം എന്നിവയും പൊതുജനസഹകരണത്തോടെ നടപ്പാക്കും. ഹരിതകേരളം നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ഇവന്റ് കോ ഓഡിനേറ്റര്‍മാര്‍ക്കാണ് പദ്ധതിയുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."