HOME
DETAILS

പുത്തന്‍പള്ളി-തടവനാല്‍ ബൈപാസ് റോഡ് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണം: ആക്ഷന്‍ കൗണ്‍സില്‍

  
backup
December 07, 2016 | 12:00 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%b5%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac

ഈരാറ്റുപേട്ട: പുത്തന്‍പള്ളി-തടവനാല്‍-വേയിലുകാണാംപാറ ബൈപാസ് റോഡ് നിര്‍മാണ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. സ്ഥലവാസികള്‍ പലരും സ്ഥലം നല്‍കിയിട്ടും പുത്തന്‍പള്ളി കമ്മിറ്റിയിലെ ചിലരുടെ പിടിവാശി മൂലമാണു പാലംപണി മുടങ്ങിയതെന്ന് കൗണ്‍സില്‍ ആരോപിച്ചു.
പാലം പണിയുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പത്തുകോടി രൂപ അനുവദിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികളുടെ തുടക്കംകുറിച്ച് പുത്തന്‍പള്ളി തടവനാല്‍ ഭാഗത്ത് മീനച്ചിലാറിനുകുറുകെ 13 മീറ്റര്‍ വീതിയിലും 60 മീറ്റര്‍ നീളത്തിലും പാലം പണി തുടങ്ങുകയും ചെയ്തു. ഈരാറ്റുപേട്ട പീരുമേട് സ്റ്റേറ്റ് ഹൈവേക്കു സമാന്തരമായി നിര്‍മിക്കുന്ന പാലത്തിനു പുത്തന്‍പള്ളിയുടെ കൈവശമുള്ള 1.6 സെന്റ് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പേരിലാണു പാലം നിര്‍മാണം നിലച്ചത്.
പി.സി ജോര്‍ജ് എം.എല്‍.എയുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പുത്തന്‍പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. പാലം നിര്‍മാണത്തിനായി വിട്ടുനല്‍കുന്ന സ്ഥലത്തിനും അതിലുള്ള 1.5 ഷട്ടര്‍ കടമുറിക്കും നഷ്ടപരിഹാരം നല്‍കുമെന്നും എം.എല്‍.എയും ബന്ധപ്പെട്ട പി.ഡബ്ല്യൂ.ഡി റവന്യൂ ഉദ്യോഗസ്ഥരും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
പാലം നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ മാത്രമെ ഇവിടെ റോഡ് നിര്‍മാണം നടത്താനാകൂ. അതിനാല്‍ ഈരാറ്റുപേട്ടയിലെ ജനങ്ങളുടെ സ്വപ്‌നപദ്ധതിയായ പുത്തന്‍പള്ളി-വേയിലുകാണാംപാറ ബൈപാസ് റോഡ്, തടവനാല്‍-മുഹ്‌യിദ്ദീന്‍ പള്ളി ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ബൈപാസ് റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഹമ്മദ്ഖാന്‍ പുത്തന്‍വീട്ടില്‍, കെ.എം സുലൈമാന്‍, സുഹാന എം. റസാക്ക്, അന്‍സാരി പ്ലാമൂട്ടില്‍, നൗഷാദ് കല്ലുപുരക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a month ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  a month ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  a month ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  a month ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  a month ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  a month ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  a month ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  a month ago