കോട്ടമല പാറമട പൊതുതാല്‍പര്യ ഭീമഹരജി: ഒപ്പുശേഖരണം പുരോഗമിക്കുന്നു
രാമപുരം: കോട്ടമലയിലെ പാറമട വിരുദ്ധ സമരത്തിന്റെ ഭാഗമായി രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കു സമര്‍പ്പിക്കുന്നതിനുള്ള പൊതുതാല്‍പര്യ ഭീമഹരജിയിലേക്കുള്ള ഒപ്പുശേഖരണം ആവേശമാകുന്നു. രാമപുരം, കടനാട്, പുറപ്പുഴ പഞ്ചായത്തുകളിലാണു ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണം നടക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളുമടങ്ങുന്ന സംഘമാണ് ഓരോ സ്ഥലങ്ങളിലും ഇതിനായി മുന്നിട്ടിറങ്ങുന്നത്.
രാമപുരം പഞ്ചായത്തിലെ വീടുകള്‍തോറും കയറിയിറങ്ങിയുള്ള ഒപ്പുശേഖരണം ഏതാണ്ടു പൂര്‍ത്തിയായി. ക്രഷര്‍ യൂനിറ്റിലെ പൊടിപടലങ്ങള്‍ ചുരുങ്ങിയതു പത്ത് കിലോമീറ്റര്‍ ദൂരംവരെ അന്തരീക്ഷത്തിലൂടെ വ്യാപിച്ച് ബ്രോങ്കൈറ്റിസ്, കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കടനാട് പഞ്ചായത്തിലെ ജനങ്ങളും കടുത്ത ആശങ്കയിലാണ്. കടനാട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണ് മുണ്ടനാട്ടാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. പുറപ്പുഴ പഞ്ചായത്തിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടന്നുവരികയാണ്.
വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട നിരവധി പേരുടെ നേതൃത്വത്തിലാണ് ഇന്നലെ കൊല്ലപ്പിള്ളി ടൗണിലെ കടകള്‍ കയറിയിറങ്ങി ഒപ്പുശേഖരണം നടത്തിയത്. ഇന്നലെ കൊല്ലപ്പിള്ള ടൗണില്‍ കടകളിലുള്ള ഒപ്പുശേഖരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട്, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി തമ്പി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ബിനു, ഷിലു കൊടൂര്‍, ബിന്ദു സതീഷ്, ലിസ് സണ്ണി, ആന്റണി ഞാവള്ളി, ട്രീസമ്മ ടീച്ചര്‍, സമരസമിതി നേതാക്കന്‍മാരായ മജു പുത്തന്‍കണ്ടം, സന്‍ജു നെടുംകുന്നേല്‍, സുകുമാരന്‍ കഴന്നുകണ്ടത്തില്‍, കെ.കെ ബാബു, തോമസ് ഉപ്പുമാക്കല്‍, സോണി കമ്പകത്തിങ്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍, പ്രമോദ് കൈപ്പിരിക്കല്‍, കെ.കെ ഗോപി നേതൃത്വം നല്‍കി.
വെള്ളിലാപ്പിള്ളി സെന്റ്. ജോസഫ് ദയാഭവനിലെ അന്തേവാസികളും കന്യാസ്ത്രീകളും ആവേശത്തോടെ കാംപയിനില്‍ പങ്കെടുത്തു. ദയാഭവനില്‍ ഒപ്പുശേഖരണത്തിനു സമരസമിതി നേതാവ് ഫാ. തോമസ് ആയിലുക്കുന്നേല്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി രാജന്‍, വില്‍സണ്‍ പുതിയകുന്നേല്‍, സാബു കരോട്ടുഴുന്നാലില്‍, സന്തോഷ് കിഴക്കേക്കര നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."