കോടികള്‍ മുടക്കി നിര്‍മിച്ച നീന്തല്‍കുളം അവഗണനയില്‍
ആലപ്പുഴ: ആലപ്പുഴയിലെ രാജാകേശവദാസന്‍ നീന്തല്‍ക്കുളം തകര്‍ച്ചയുടെ വക്കില്‍. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1997 ല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണു അഞ്ചുകോടി രൂപ ചെലവിട്ടു നീന്തല്‍കുളം നിര്‍മിച്ചത്.
ഇറങ്ങാനോ നീന്താനോ കഴിയാത്തവിധം തകര്‍ന്ന വിധത്തിലാണ് ആലപ്പുഴ നഗരത്തിന്റെ ശില്‍പിയായ രാജാകേശവദാസന്റെ പേരിലുള്ള നീന്തല്‍ക്കുളമിപ്പോള്‍.
ഒരേ സമയം 60 പേര്‍ക്കു നീന്തല്‍ പരിശീലനം നടത്താനുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. കുളത്തിന്റെ നടത്തിപ്പു പിന്നീടു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്വകാര്യ കമ്പനിക്കു കൈമാറി.
കാലക്രമേണ നടത്തിപ്പു താളം തെറ്റി. നോക്കുകുത്തിയായ അവശേഷിച്ച കുളവും പരിസരവും സാമൂഹികദ്രോഹികള്‍ കയ്യടക്കി. കെട്ടിടത്തിന്റെ ഉള്‍പ്പെടെ സാധനസാമഗ്രികള്‍ മോഷ്ടിക്കപ്പെട്ടു. ഇലക്ട്രിക്കല്‍ ഉപകരണങ്ങളും, വെള്ളം ശുദ്ധീകരിക്കുന്ന ഉപകരണങ്ങളും നശിച്ചനിലയിലാണ്.
നിരവധി തവണ മന്ത്രിമാര്‍ക്കും സ്‌പോര്‍ട്‌സ് അധികൃതര്‍ക്കും കായികപ്രേമികള്‍ നിവേദനവും പരാതിയും നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മൂന്നുമാസത്തിനകം നീന്തല്‍ക്കുളം നവീകരിക്കണമെന്നു ഹൈക്കോടതി രണ്ടുകൊല്ലം മുന്‍പു ഉത്തരവിട്ടതും നടപ്പായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."