ആം ആദ്മി ബീമാ യോജന 24 വരെ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട്: ആം ആദ്മി ബീമാ യോജനാ പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ 18നും 59നും ഇടയില്‍ പ്രായമുള്ള ഗൃഹനാഥനോ, ഗൃഹനാഥയോ അല്ലെങ്കില്‍ വരുമാന മാര്‍ഗ്ഗമുള്ള മുതിര്‍ന്ന അംഗമോ ആയിരിക്കണം. ഗൃഹനാഥന് 59 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ തൊട്ടടുത്ത വരുമാന മാര്‍ഗ്ഗമുള്ള കുടുംബാംഗത്തിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഒന്‍പതു മുതല്‍ 12 വരെ (ഐ.ടി.ഐ. ഉള്‍പ്പെടെ) ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കും. കൂടാതെ പദ്ധതിയില്‍ അംഗമാകുന്ന കുടുംബാംഗങ്ങളും അപകട മരണത്തിന് 75,000 രൂപയും, സ്വാഭാവിക മരണത്തിന് 30,000 രൂപയും, സ്ഥിരമായ അംഗവൈകല്യത്തിന് 75000 രൂപയും, ഭാഗിക അംഗവൈകല്യത്തിന് 37500 രൂപയും ധനസഹായം ലഭിക്കും. 16 രൂപയാണ് റജിസ്ട്രേഷന് ഫീസ്. ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍ പഞ്ചായത്ത് സെക്രട്ടറി നല്കുന്ന സര്‍ട്ടിഫിക്കറ്റ്, ശുചീകരണ തൊഴിലാളികള്‍ പഞ്ചായത്ത്മുനിസിപ്പല്‍ സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, അങ്കണവാടി അധ്യാപകര്‍ അംഗത്വ കാര്‍ഡ്, സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍ സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമാണ് രജിസ്ട്രേഷന് ഹാജരാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."