HOME
DETAILS
MAL
വഴി മുടക്കിയ കാട് വെട്ടിത്തെളിച്ച് യുവാക്കള്‍ മാതൃകയായി
backup
December 07 2016 | 01:12 AM
ബദിയടുക്ക: കാട് പിടിച്ച് വാഹന യാത്രക്കാര്‍ക്ക് ദുരിതമായി മാറിയ ചെടേക്കാല്‍-മാന്യ റോഡ് വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി. അവധി ദിവസമായ ഇന്നലെയാണ് യുവാക്കള്‍ ഒത്തുചേര്‍ന്ന് റോഡരികില്‍ പടര്‍ന്ന് പന്തലിച്ച കാടുകളും മറ്റും വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡ് വര്‍ഷങ്ങളായി നവീകരിക്കാത്തതിനാല്‍ കാല്‍ നട യാത്രപോലും യോഗ്യമല്ലാതെ കാടു പിടിച്ചു കിടക്കുകയായിരുന്നു. ബദിയടുക്കയില്‍ നിന്നും ആലംപാടി, നായന്‍മാര്‍മൂല ഭാഗത്തേക്ക് പോകുന്നവര്‍ക്കുള്ള വഴിയായ ഈ റോഡ്. അബ്ദുര്‍ റഹ്മാന്‍ ഹാജി, ചന്ദ്രന്‍, ശിഹാബ്, എ.എസ് ഷംസുദ്ദീന്‍, നൗഷാദ്, ഷംസു ചെടേക്കാല്‍, നവാസ് ചേരങ്കൈ, സഹീറുദ്ദീന്‍, മുന്‍സിര്‍ ചെടേക്കാല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."