നിലപാടില്‍ അയവില്ലാതെ കാനം ഏറ്റവും വലിയ നക്‌സല്‍ വേട്ട ഇ.എം.എസിന്റെ കാലത്തെന്ന് ആരോപണം
കോഴിക്കോട്: നിലമ്പൂരിലെ മാവോയിസ്റ്റ് വധവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പുതിയ പരാമര്‍ശം ഈ വിഷയത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമാക്കുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അഭിമുഖത്തില്‍ കേരളം കണ്ട ഏറ്റവും വലിയ നക്‌സല്‍ വേട്ട നടന്നത് ഇ.എം.എസ് സര്‍ക്കാരിന്റെ കാലത്താണെന്ന ആരോപണമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നത്.
നിലമ്പൂര്‍ സംഭവം നടന്നതിനുശേഷം കാനം നടത്തിയ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ഉണ്ടായ നക്‌സല്‍ വേട്ടകളെ ഉയര്‍ത്തിക്കാട്ടി സി.പി.എം നേതാക്കള്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പകരമായെന്നോണമാണ് കാനം രാജേന്ദ്രന്റെ പുതിയ ആരോപണ.
മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ ആതിരപ്പിള്ളി പദ്ധതിയെയില്‍ ഉടക്കി തുടങ്ങിയ മുന്നണിയിലെ അസ്വാരസ്യങ്ങള്‍ ഇതോടെ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
വിവിധ ജില്ലകളില്‍ പ്രാദേശികമായി പാര്‍ട്ടികളുടെ യുവജന വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടാകുന്ന സംഘട്ടനവും സി.പി.എം-സി.പി.ഐ നേതാക്കളുടെ വാക്‌പോരിന്റെ അനന്തരഫലമാണെന്ന് വിലയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."