HOME
DETAILS

മഴ: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ നിര്‍ത്തി

  
backup
May 21 2016 | 19:05 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു. വേനല്‍ മഴ നേരത്തെ ശക്തിയായതിനാലാണ് റണ്‍വേ നവീകരണത്തിലെ ടാറിങ്ങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ റണ്‍വേയുടെ ബലപ്പെടുത്തിയ ഭാഗം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇവയുടെ അരികില്‍ മണ്ണിട്ടു നികത്തുന്നതടക്കമുള്ള അനുബന്ധ പ്രവൃത്തികള്‍ നടത്തും. ആയതിനാല്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടു വരെ വിമാനങ്ങള്‍ക്കുളള നിയന്ത്രണങ്ങള്‍ തുടരും. റണ്‍വേയുടെ മൂന്നാംഘട്ട ടാറിംഗ് പ്രവര്‍ത്തികളാണ് പൂര്‍ത്തിയായി വരുന്നത്. മഴക്കാലത്തിന് ശേഷം സെപ്തംബറില്‍ പ്രവൃത്തികള്‍ പുനരാരംഭിക്കും.
മഴയുള്ള സമയത്ത് റണ്‍വേ റീ-കാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ നടത്താനാവില്ല. രണ്ടു മണിക്കൂര്‍ ടാറിംഗ് പ്രവൃത്തികളും ശേഷിക്കുന്ന ആറു മണിക്കൂര്‍ ടാറിംഗ് ഈര്‍പ്പമില്ലാതെ വെയിലേറ്റ് ഉറക്കണം. അല്ലാത്ത പക്ഷം ടാറിംങ് ഇളകും. കാലവര്‍ഷം ജൂണില്‍ എത്തുമെന്ന കണക്കു കൂട്ടലില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി വരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി വേനല്‍ മഴ ശക്തമായതോടെ പ്രവൃത്തികള്‍ നേരത്തെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ മണ്ണു നിരത്തി മൂടുന്നതടക്കമുള്ള ജോലികള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിനാല്‍ റണ്‍വേക്ക് എട്ടുമണിക്കൂര്‍ നിയന്ത്രണം തുടരും.
മൂന്നു മാസത്തിനു ശേഷം സെപ്തംബറില്‍ വീണ്ടും കാര്‍പ്പറ്റിംഗ് ജോലികള്‍ തുടരും. ഒക്ടോബര്‍ മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പിന്നീട് വൈദ്യുതീകരണ പ്രവൃത്തികള്‍ നടത്തും.
ഇതിനു ശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ചെന്നൈ കാര്യാലയത്തിന് നവീകരണത്തിന്റെ റിപ്പോര്‍ട്ട് നല്‍കും. ഇവര്‍ ഡല്‍ഹി കാര്യാലയത്തിന് കൈമാറുന്ന റിപ്പോര്‍ട്ട് പിന്നീട് ഡി.ജി.സി.എക്ക് കൈമാറും. ഇവരുടെ പരിശോധക്ക് ശേഷമായിരിക്കും റണ്‍വേയില്‍ പൂര്‍ണമായും വിമാനങ്ങള്‍ക്കു പറന്നിറങ്ങാന്‍ അവസരം നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  8 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  13 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  43 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago