ഫറോവയുടെ ഭാര്യയുടെ കാലുകളുടെ ഭാഗം കണ്ടെത്തി
കെയ്‌റോ: ഫറോവയുടെ ഭാര്യയും ഈജിപ്ഷ്യന്‍ രാഞ്ജിയുമായിരുന്ന നെഫര്‍താരിയുടെ മമ്മി കണ്ടെത്തി. 13ാം നൂറ്റാണ്ടില്‍ ഈജിപ്ത് രാജാവായിരുന്ന ഫറോവാ റാമസെസ് രണ്ടാമന്റെ ഭാര്യമാരിലൊരാളായിരുന്നു നെഫര്‍താരി (ബി.സി 1300- 1250). ഇവരുടെ കാലുകളുടെ ഭാഗങ്ങളാണ് യോര്‍ക്ക് സര്‍വകലാശാലയിലെ ഗവേഷകരായ സ്റ്റീഫന്‍ ബക്‌ലി, ജോവാന്‍ ഫ്‌ളെച്ചര്‍ എന്നിവരടങ്ങിയ സംഘം കണ്ടെത്തിയത്. ഇത് നെഫര്‍താരിയുടേതാണെന്നതിന്റെ തെളിവുകള്‍ ലഭിച്ചെന്ന് സംഘം വ്യക്തമാക്കി.
ഇവരുടെ മൃതദേഹം പ്രസിദ്ധമായ രാജ്ഞിമാരുടെ താഴ്‌വരയിലാണ് അടക്കം ചെയ്തത്. 1904ല്‍ ഇറ്റാലിയന്‍ ഗവേഷകരാണ് ഈ ശവക്കല്ലറ കണ്ടെത്തിയത്. അടുത്തിടെയാണ് സംഘത്തിന് ഇവിടെ പരിശോധനയ്ക്ക് അനുമതി ലഭിച്ചത്. എന്നാല്‍ ഇവ ശാസ്ത്രീയമായി തെളിയിക്കുന്നതിനും പഠനത്തിനുമായി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. 40 വയസുകാരിയുടേതാണ് കാലുകളെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."