യു.എസില്‍ ഹിജാബ് ധരിച്ച സ്ത്രീക്കു നേരെ ആക്രമണം
ന്യൂയോര്‍ക്ക്: യു.എസില്‍ ശിരോവസ്ത്രം ധരിച്ച യുവതിയെ സബ്വേ സ്റ്റേഷന്റെ പടവുകളില്‍ നിന്ന് തള്ളിയിട്ടു. ട്രന്‍സിറ്റ് ജീവനക്കാരിയായ സോഹ സലാമ (45) ക്കെതിരേയാണ് ആക്രമണം. തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചാണ് ഇവരെ മെട്രോപൊളിറ്റന്‍ ട്രാന്സ്പോര്ട്ടേഷന് അതോറിറ്റിയുടെ സ്റ്റേഷനില്‍വച്ച് ആക്രമിച്ചത്. ഇവിടത്തെ ജീവനക്കാരിയായ സലാമ യൂനിഫോമിന്റെ ഭാഗമായി ശിരോവസ്ത്രം ധരിച്ചിരുന്നു. ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനലില്‍ നിന്ന് ഒരു യുവാവാണ് ഇവരെ തള്ളിയിട്ടത്. യുവതിക്ക് കണങ്കാലിനും കാല്‍മുട്ടിനും പരുക്കേറ്റു ചികിത്സയിലാണ്.
നിങ്ങള്‍ തീവ്രവാദിയാണെന്നും ഇവിടെ ജോലിചെയ്യാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചായിരുന്നു യുവാവിന്റെ ആക്രമണം. നാലു കുട്ടികളുടെ മാതാവാണ് സലാമ. ഇത്തരത്തില്‍ ആക്രമണം ജീവിതത്തില്‍ ആദ്യമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസില്‍ ഹിജാബ് ധരിച്ച പൊലിസ് ഓഫിസര്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ട്രംപിന്റെ വിജയത്തോടെ യു.എസില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."