HOME
DETAILS

ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍

  
backup
December 07, 2016 | 5:51 AM

%e0%b4%89%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%82-%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b4%be

കൊടുങ്ങല്ലൂര്‍: ഉടലിങ്ങും ഉയിര്‍ അങ്ങുമായി തമിഴ് മക്കള്‍. ഭിക്ഷക്കാരനായ വെങ്കിടേഷ് മുതല്‍ ഹോട്ടല്‍ ജീവനക്കാരനായ വെങ്കിടി വരെ അമ്മയുടെ വിയോഗത്തിന്റെ വേദനയിലാണ്.
കോയമ്പത്തൂര്‍ സ്വദേശിയായ വെങ്കിടേഷ് ഡി.എം.കെ അനുഭാവിയാണെങ്കില്‍ കൂടി തലൈവിയുടെ മരണത്തില്‍ ദു:ഖിതനാണ്. പതിവുപോലെ രാവിലെ നഗരത്തില്‍ ഭിക്ഷാടനത്തിനെത്തിയ വെങ്കിടേഷ് ചായ കുടിക്കാനായി കടയിലെത്തിയപ്പോഴാണ് ജയലളിതയുടെ മരണവിവരം അറിഞ്ഞത്. അതോടെ തന്നെ ഉപജീവന മാര്‍ഗമായ ഭിക്ഷാടനം ഇന്നത്തേക്ക് വേണ്ടെന്ന് വെച്ച് ഇയാള്‍ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. അമ്മയ്ക്ക് പകരം വെക്കാന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മറ്റൊരാളില്ലെന്നാണ് വെങ്കിടേഷന്റെ അഭിപ്രായം. കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ചെരുപ്പ് നന്നാക്കുന്ന തമിഴ് കുടുംബം അമ്മയുടെ മരണത്തെ തുടര്‍ന്ന് പണിയെടുക്കാനെത്തിയില്ല. നഗരത്തിലെ ഹോട്ടല്‍ ജീവനക്കാരനായ തൃശ്‌നാപ്പിള്ളി സ്വദേശി വെങ്കിടി ഇന്ന് അവധിയിലാണ്. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ വെങ്കിടി ഇന്നിനി ജോലിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മ മരിച്ചെന്നറിഞ്ഞ് താനെങ്ങനെ പണിയെടുക്കുമെന്ന് വെങ്കിടി ചോദിക്കുന്നു. നിര്‍മാണമേഖലയിലും മത്സ്യ ബന്ധന മേഖലയിലും പണിയെടുക്കുന്ന തമിഴ് നാട്ടുകാരായ പല തൊഴിലാളികളും ഇന്ന് പണിക്കെത്തിയില്ല. അതിര്‍ത്തിക്കുറം ഒരു നാട് മുഴുവന്‍ സങ്കടക്കടലായിളകുമ്പോള്‍ ഉള്ളം നിറഞ്ഞൊഴുകുന്ന കണ്ണീരുമായി ഒരു കൂട്ടം തമിഴ് മക്കള്‍ കഴിയുകയാണിവിടെ.
എളവള്ളി: തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിടവാങ്ങലില്‍ പങ്കുകൊള്ളാന്‍ നാട്ടിലേക്ക് പോകാനോ, സംസ്‌കാര ചടങ്ങുകള്‍ വീക്ഷിക്കാനോ കഴിയാതെ വിഷമത്തിലായിരുന്ന ചിറ്റാട്ടുകരയിലും പരിസരത്തുമുള്ള തമിഴ്‌തൊഴിലാളികള്‍ക്ക് എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കേത്തലയിലുള്ള പാര്‍ട്ടി ഓഫീസില്‍ മുഴുവന്‍സമയ സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യം ഒരുക്കിയത് ആശ്വാസമായി. പ്രദേശത്തെ തമിഴ് തൊഴിലാളികള്‍ ഇന്നേ ദിവസം ജോലിക്ക് പോകാതെ തങ്ങളുടെ അമ്മയോടുള്ള ആദരവ് പ്രകടിപ്പിച്ചു. രാവിലെ അമ്മയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പ്രത്യേക പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തമിഴ് മക്കള്‍ ഒരുമിച്ചിരുന്നു പാര്‍ട്ടി ഓഫീസില്‍ ടി.വി.കാണാനെത്തിയത്. സംസ്‌കാര കര്‍മം വരെ ഒരേയിരുപ്പിലിരുന്നാണ് പലരും സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ നിറകണ്ണുകളോടെ കണ്ടിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രസ്സിങ് റൂമിൽ അദ്ദേഹം റൊണാൾഡോയെ കരയിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്: മോഡ്രിച്ച്

Football
  •  7 days ago
No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  7 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  7 days ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  7 days ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  7 days ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  7 days ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  7 days ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  7 days ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  7 days ago