ബാബരി ദിനം: ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ പൈതൃകം തകര്‍ക്കുന്നു: എം.എല്‍.എ
തിരുവനന്തപുരം: വര്‍ഗീയ ഫാസിസ്റ്റുകള്‍ രാജ്യത്തിന്റെ മഹിതമായ പൈതൃകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അഡ്വ. വിന്‍സന്റ് എം.എല്‍.എ. ബാബരി ദിനത്തോടനുബന്ധിച്ച് കെ.എം.വൈ.എഫ് സംഘടിപ്പിച്ച മതേതര കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരേപതാകയും ഒരേ ദേശീയമൃഗവുമൊക്കെയുള്ള ഇന്ത്യയില്‍ ഒരേമതം വേണ്ടെന്ന് നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ തീരുമാനിച്ചത് രാജ്യത്തിന്റെ വൈവിധ്യത്തെ മാനിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി പ്രമേയാവതരണം നടത്തി. ജില്ലാപ്രസിഡന്റ് എ.ആര്‍ അല്‍അമീന്‍ റഹ്മാനി അധ്യക്ഷനായി. പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, സഫീര്‍ഖാന്‍ മന്നാനി, മുണ്ടക്കയം ഹുസയ്ന്‍ മൗലവി, പരുത്തിക്കുഴി ഖാസിം, തച്ചോണം നിസാമുദ്ദീന്‍, ഷാജഹാന്‍ മന്നാനി, ഹാഷിം മന്നാനി, ബഷീര്‍ പൂന്തുറ, അഹമദ് മന്നാനി, അന്‍സറുദ്ദീന്‍ പനയമുട്ടം, അമാനുള്ള മിാഫ്താഹി എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ സംഗമം
നടത്തി
തിരുവനന്തപുരം: ബാബറി യഥാസ്ഥാനത്തു പുനര്‍നിര്‍മിച്ച് ന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റേണ്ട ബാധ്യത ഭരണകൂടത്തിനാണെന്നു ഐ.എന്‍.എല്‍ ദേശീയ നിര്‍വ്വാഹക സമിതി അംഗം എം.എം മാഹീന്‍.
ഡിസംബര്‍ 6 മതേതരത്വ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി ഐ.എന്‍.എല്‍ സംടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് അഡ്വ. ജെ തംറൂഖ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ.എല്‍.എം ഖാസിം, ബുഹാരി മന്നാനി, പള്ളിക്കല്‍ നിസാര്‍, ഷാനവാസ് മാര്‍ക്കോപോളോ, വള്ളക്കടവ് നിസാര്‍, യഹിയാഖാന്‍, മുഹമ്മദ് സജില്‍, എ.എ സമദ്, കമാലുദ്ദീന്‍, ഷാഹുല്‍ഹമീദ്, കൗണ്‍സിലര്‍ പ്രിയാ ബിജു എന്നിവര്‍ സംസാരിച്ചു.
പ്രാര്‍ഥനാ ദിനമായി ആചരിച്ചു
തിരുവനന്തപുരം: ബാബരി ദിനം ബീമാപള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രാര്‍ഥനാ ദിനമായി ആചരിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫഖ്‌റുദീന്‍ ബാഖവി പ്രാര്‍ഥന നടത്തി.
യാസീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഫാറൂഖ് ഹാജി, എ.എച്ച്. അഷ്‌റഫ്, ഷാജഹാന്‍ മുസ്‌ലിയാര്‍, ഗഫൂര്‍ മുസ്‌ലിയാര്‍, ഫാറൂഖ് മുസ്‌ലിയാര്‍, മുനീര്‍ മഹ്‌ളരി, നിയാസ് മുസ്‌ലിയാര്‍, തന്‍സ്വീര്‍ മുസ്‌ലിയാര്‍, അയ്യൂബ് മുസ്‌ലിയാര്‍, എ.കെ. സയ്യിദ് അലി മുസ്‌ലിയാര്‍, അന്‍സ്വാരി മുസ്‌ലിയാര്‍, മാഹീന്‍ മഹ്‌ളരി, ഇര്‍ഷാദ് മിസ്ബാഹി, സയ്യിദ് അലി മിസ്ബാഹി, അല്‍ത്വാഫ് മുസ്‌ലിയാര്‍, ജുനൈദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."