ജയലളിതയുടെ വേര്‍പാട്: ജില്ലയിലും കനത്ത ആഘാതം
കൊല്ലം: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം ജില്ലയിലെ തമിഴ് സമൂഹത്തിനും കനത്ത ആഘാതമായി. ഞായറാഴ്ച രാവിലെ ജയലളിയുടെ നില ഗുരുതരമാണെന്നറിഞ്ഞപ്പോള്‍ തന്നെ ജില്ലയില്‍ തമിഴ്‌നാട്ടുകാര്‍ താമസിക്കുന്നയിടങ്ങള്‍ ശോകമൂകമായിരുന്നു.
ആര്യങ്കാവ്, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം കെ.എസ്.ആര്‍.ടി.സി ബസുകള്‍ അതിര്‍ത്തിവരെ മാത്രമായിരുന്നു സര്‍വീസ് നടത്തിയത്. ഇന്നലെയും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു.
ഇന്നലെ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന തെന്‍മല,ആര്യങ്കാവ് ഭാഗങ്ങളില്‍ ഹര്‍ത്താലിനു സമാനമായിരുന്നു അന്തരീക്ഷം. വാഹനങ്ങള്‍ നാമമാത്രമായാണ് ഇതുവഴി കടന്നുപോയത്. റോഡിന്റെ വശങ്ങളില്‍ ജയലളിതയയുടെ ചിത്രങ്ങളില്‍വച്ച് ആദരാഞ്ജലികളര്‍പ്പിച്ചിരുന്നു. കൂടാതെ ആദരാഞ്ജലികളര്‍പ്പിച്ചുള്ള പോസ്റ്ററുകളും ഫഌക്‌സുകളും നിരന്നു.
സംസ്ഥാനത്തു ഏറ്റവുംകൂടുതല്‍ തമിഴ്‌നാട്ടുകാരുള്ള ജില്ലകളിലൊന്നാണ് കൊല്ലം. മരണത്തെത്തുടര്‍ന്നു ഇന്നലെ നഗരത്തിലെയും നാട്ടിന്‍പുറങ്ങളിലെയും തമിഴ് കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ടു. വീടുകള്‍തോറും കയറിയിറങ്ങിയുള്ള തമിഴ്‌നാട്ടുകാരുടെ കച്ചവടവും തീരെ കുറവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."