സമസ്ത മധ്യമേഖല സംഗമം 24ന് ആലുവയില്‍
ആലുവ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മധ്യമേഖല സംഗമം 24ന് ആലുവ ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ഹാളില്‍ നടക്കും.
തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ കൗണ്‍സിലര്‍മാരും റെയ്ഞ്ച് ഭാരവാഹികളുമാണ് നേതൃ സംഗമത്തില്‍ പങ്കെടുക്കുക.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷികത്തിന്റെ തുടര്‍ച്ചയായി നടപ്പാക്കുന്ന പദ്ധതികള്‍ വിശദീകരിക്കുന്നതിനും ജില്ലാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണു മേഖലാതല സംഗമങ്ങള്‍ നടത്തുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജ. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്, വൈ.പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര്, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജ. സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, സുന്നിയുവജന സംഘം സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."