ബി.എസ്.ഇ.എസ് പ്രവര്‍ത്തനം നിര്‍ത്തുന്നു
കളമശ്ശേരി:പാതാളത്തെ ബി.എസ്.ഇ.എസ് 12നു മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ജീവനക്കാരെ ലേ ഓഫ് ചെയ്യും.ഇക്കാര്യങ്ങള്‍ കാട്ടി മാനേജ്മെന്റ് തൊഴിലാളി യൂനിയനുകള്‍ക്ക് കത്ത് നല്കി.വൈദ്യുതി ബോര്‍ഡുമായി ബി.എസ്.ഇ.എസ് ഉണ്ടാക്കിയിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ കാലാവധി 2015 ഒക്ടോബറില്‍ അവസാനിച്ചു. ഇത് പുതുക്കാനുള്ള നടപടികള്‍ ബി.എസ്.ഇ.എസ് മാനേജ്മെന്റ് കൈക്കൊണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് 12ന് മുതല്‍ തൊഴിലാളികള്‍ക്ക് ലേ ഓഫ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.എസ്.ഇ.എസ്സില്‍ 150 ഓളം ജീവനക്കാരുണ്ട്. ഇവരുടെ ജോലി സംരക്ഷിക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകളുടെ സംയുക്ത യോഗം എലൂര്‍ എസ്.സി.എസ് മേനോന് ഹാളില്‍ കൂടി. ബി ശശിധരന് അധ്യക്ഷനായി. കെ ചന്ദ്രന് പിള്ള, കെ.എന്‍ ഗോപിനാഥ്, എം.ടി നിക്സണ്, ശ്രീവിജി, എ.എച്ച് സാദിഖ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമര സമിതി രൂപീകരിച്ചു. കമ്പനി ഗേറ്റില്‍ 12ന് രാവിലെ മുതല്‍ തൊഴിലാളികള്‍ സമരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."