പരിധിയില്ലാത്ത കോള്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍
കണ്ണൂര്‍: റിലയന്‍സ് ജിയോയുടെ വരവോടെ കടുത്ത മത്സരം നടക്കുന്ന രാജ്യത്തെ ടെലിഫോണ്‍ മേഖലയില്‍ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ പരിധിയില്ലാതെ വിളിക്കാനുള്ള ഓഫറുമായി ബി.എസ്.എന്‍.എല്‍. 2017 ജനുവരി മുതലാണു 149 രൂപയ്ക്കു രാജ്യത്തെ ഏതു നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാനുള്ള ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്തെത്തുന്നത്.
ഉപയോക്താക്കള്‍ക്കുള്ള പുതുവത്സര സമ്മാനമായ ഓഫര്‍ അടുത്തദിവസം ബി.എസ്.എന്‍.എല്‍ സി.എം.ഡി അനൂപ് ശ്രീവാസ്തവ പ്രഖ്യാപിക്കും. 28 ദിവസത്തെ പ്ലാനില്‍ 300 എം.ബി മൊബൈല്‍ ഡാറ്റയും ലഭിക്കും. നിലവില്‍ 149 രൂപയുടെ സ്‌പെഷല്‍ താരിഫ് വൗച്ചറില്‍ 24000 സെക്കന്‍ഡ് വിളികളേ ലഭിക്കൂ.
മൂന്നാം തലമുറ (ത്രിജി) ഡാറ്റ പരിധിയില്ലാതെ 14 ദിവസത്തേക്കു ലഭിക്കുന്ന 498 രൂപയുടെ ഓഫറും ബി.എസ്.എന്‍.എല്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഡാറ്റയേക്കാള്‍ കൂടുതല്‍ വിളികള്‍ക്കാണ് ഉപയോക്താക്കള്‍ ബി.എസ്.എന്‍.എലിനെ ആശ്രയിക്കുന്നത്. റിലയന്‍സ് ജിയോ മാര്‍ച്ച് 31 വരെ പരിധിയില്ലാതെ മൊബൈല്‍ ഡാറ്റയും വിളികളും പ്രഖ്യാപിച്ച സാഹചര്യത്തിലാണു പരിധിയില്ലാത്ത വിളിക്കാനുള്ള ഓഫറുമായി ബി.എസ്.എന്‍.എന്‍ രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."