തുളു - മലയാളം നിഘണ്ടു പുറത്തിറങ്ങുന്നു
നീലേശ്വരം: തുളു- മലയാളം നിഘണ്ടു പ്രകാശനത്തിനൊരുങ്ങി. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം തലവന്‍ ഡോ.എ.എം ശ്രീധരന്‍ തയാറാക്കിയ നിഘണ്ടു നാളെ മുതല്‍ ബദിയടുക്കയില്‍ ആരംഭിക്കുന്ന ലോക തുളു സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.
ഒരുലക്ഷത്തില്‍ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. അ മുതല്‍ ള വരെയുള്ള 49 തുളു അക്ഷരങ്ങള്‍ക്കു സമാനമായ മലയാളം വാക്കുകളാണു ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാലു വര്‍ഷത്തെ ശ്രമഫലമായാണു നിഘണ്ടു തയാറാക്കിയത്. തുളു ലക്‌സിക്കനും ഇതിനായി ഉപയോഗിച്ചു.
സ്വതന്ത്ര ഭാഷയായ തുളുവിനെ പുറം ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണു ഇതിനു പിന്നിലെന്നു ഡോ.എ.എം.എസ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍, വംശ, വര്‍ഗ, കുടുംബ നാമങ്ങള്‍ എന്നിങ്ങനെയാണു ക്രമീകരണം. തുളുവിനു സമാനമായ മലയാളം പുസ്തക രൂപത്തില്‍ ആദ്യമായാണു തയാറാക്കുന്നത്. 600 പേജുള്ള നിഘണ്ടു പുറത്തിറക്കുന്നതു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്. 40,000 പദങ്ങളുള്ള തുളു നാടോടി നിഘണ്ടുവിന്റെ പണിപ്പുരയിലാണു ഡോ.എ.എം ശ്രീധരനിപ്പോള്‍. യു.ജി.സി മേജര്‍ റിസര്‍ച്ച് പ്രോജക്ടിന്റെ ഭാഗമായാണിത്. ബ്യാരി നിഘണ്ടുവും ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."