വിധാരന്‍ 2കെ16 ഇന്നു മുതല്‍
ആലപ്പുഴ : പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, ട്രാവന്‍കൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, റോട്ടറി ക്ലബ്, ആലപ്പി ഈസ്റ്റ് എന്നിവ ചേര്‍ന്ന് ഒരുക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് 'വിധാരന്‍ 2കെ16 ഇന്നു മുതല്‍ കേപ്പ് പുന്നപ്ര അക്ഷര നഗരി ക്യാംപസില്‍ നടക്കും.
കേരളത്തിലെ 50 പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്ന് 500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ധാത്രി ചെയര്‍മാന്‍ എസ് സജികുമാര്‍ ഉത്ഘാടനം നിര്‍വഹിക്കും. സംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ നിര്‍വഹിക്കും. ഐ.എം.ടി ഡയറക്ടര്‍ കെ.എസ് ദീപ അധ്യക്ഷയായിരിക്കും. ജി അനില്‍കുമാര്‍.
ടി.ടി കുരുവിള, എസ് പൊന്നമ്പലം, ഡോ. എം.കെ പ്രശാന്ത്, എന്‍ സുരേഷ് കുമാര്‍, അലിയാര്‍ എം മാക്കിയില്‍, അശോക്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബിരുദാന്തര വിദ്യാര്‍ഥികളില്‍ നിന്നും മികച്ച മാനേജ്‌മെന്റ് ടീമിനെ കണ്ടെത്തുന്നതിനായി'ഹൈ ഗാഡന്‍', മാനവ വിഭവശേഷി വിഭാഗത്തിലെ നല്ല ടീമിനെ കണ്ടെത്തുന്നതിനായി 'വിന്റര്‍ഫെല്‍', ഏറ്റവും നല്ല മാര്‍ക്കറ്റിങ് ടീമിനെ കണ്ടെത്തുന്നതിനായി 'ടാര്‍ഗേറിയന്‍സ്', വിദ്യാര്‍ഥികളുടെ മാനേജ്‌മെന്റ് വിജ്ഞാനം അളക്കുന്നതിനായി 'ദി റ്റ്വിന്‍സ്'എന്നീ മത്സരങ്ങളാണുള്ളത്. കൊളാഷ്, സ്‌പോട്ട് ഫോട്ടോഗ്രാഫി, സ്‌പോട്ട് ഡാന്‍സ്, ട്രഷര്‍ ഹണ്ട് മത്സരം എന്നിവയുമുണ്ട്്.
ബിരുദവിദ്യാര്‍ഥികള്‍ക്കായി 'ദി ഐറി' എന്ന പൊതുവിജ്ഞാന മത്സരവും നടക്കും. വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് 1,00,000 രൂപയാണ് സമ്മാനം. ഇന്നു വൈകിട്ട് ആറു മുതല്‍ കലാസന്ധ്യ. സമാപന ദിനമായ നാളെ (ഡിസംബര്‍ 9) പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡോ. എസ്.ഡി. ഷിബുലാല്‍ മുഖ്യപ്രഭാഷകനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."