ജയലളിത: മുറിവുണങ്ങാതെ നീലഗിരി
രണ്ടാംദിവസവും കടകളടച്ചിട്ടു
ഗൂഡല്ലൂര്‍: ഏറെ സൗജന്യങ്ങള്‍ നല്‍കിയ അമ്മയുടെ നിര്യാണം ഉള്‍കൊള്ളാനാകാതെ നീലഗിരി. തുടര്‍ച്ചയായി രണ്ടാം ദിവസവും ജില്ലയിലെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടു. ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലാണ് കടകള്‍ അടച്ചിട്ടത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ദേവാല, ചേരമ്പാടി, എരുമാട്, താളൂര്‍, അയ്യംകൊല്ലി, കൊളപ്പള്ളി, ഉപ്പട്ടി, ബിദര്‍ക്കാട്, പാട്ടവയല്‍, നെല്ലാക്കോട്ട, ദേവര്‍ഷോല തുടങ്ങിയ ടൗണുകളിലെല്ലാം കടമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
എന്നാല്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും കേരള-കര്‍ണാടക അന്തര്‍സംസ്ഥാന ബസുകളും സര്‍വീസ് നടത്തി. മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെങ്കിലും ഓഫിസുകളില്‍ ജനത്തിരക്ക് തീരെയില്ലായിരുന്നു. കടകള്‍ പ്രവര്‍ത്തിക്കാത്തത് വിനോദ സഞ്ചാരികളെയും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയിലെത്തിയവരെയും വലച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. ജില്ലയില്‍ പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഗൂഡല്ലൂര്‍: ഉടമയുടെ നിര്യാണത്തിന്റെ ആഘാതത്തിലാണ് ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി ജില്ലയിലെ കോത്തഗിരി താലൂക്കിലെ കോടനാട് എസ്റ്റേറ്റ് തൊഴിലാളികള്‍. മൂന്ന് ദിവസമായി തൊഴിലാളികള്‍ ജോലിക്ക് പോയിട്ടില്ല. സ്ത്രീ തൊഴിലാളികള്‍ വീടുകളില്‍ ജയലളിതയുടെ ഫോട്ടോയുംവച്ച് പ്രാര്‍ഥനയിലാണ്. തൊഴിലാളികള്‍ മേഖലയിലെ ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും നടത്തി.
ഗൂഡല്ലൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അയ്യംകൊല്ലിയില്‍ സര്‍വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. കെ.വി പൗലോസ് അധ്യക്ഷനായി.
പി.ഡി മത്തായി, കുമാരന്‍, പി തമിഴ്മണി, കെ രാജന്‍, കെ രാജ്കുമാര്‍, പി.എ തോമസ്, എ.പി ജോര്‍ജ്, കറുപ്പയ്യ, ബഷീര്‍, ചെല്ലദുരൈ, മോഹന്‍, മനോജ്, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."