മാനന്തവാടി ജി.വി.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മാനന്തവാടി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് മാനന്തവാടി ഗവ.വൊക്കെഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
5 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സംഭാവനയായും മറ്റും ശേഖരിക്കും.
ക്ലാസ്‌റൂമുകള്‍, ലാബ്, കിച്ചന്‍ എന്നിവ അത്യാധുനീകരിക്കും. കൂടാതെ നവീന രീതിയിലുള്ള ഓഡിറ്റോറിയം പ്ലാസ്റ്റിക് വിമുക്ത കാംപസ്, ജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം എന്നിവയും ഒരുക്കും. പുര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ വികസന സമിതി എന്നിവയുടെ പ്രവര്‍ത്തനവും സജീവമാക്കും. 1950ലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1991ല്‍ വി.എച്ച്.സിയും 2000ല്‍ ഹയര്‍ സെക്കന്‍ഡറിയും ആരംഭിച്ചു. ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ 1200ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 615ഉം വി.എച്ച്.എസ്.സിയില്‍ 115ഉം ഉള്‍പ്പെടെ 2000ത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇതില്‍ 40 ശതമാനത്തോളം പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. കുടാതെ ശാരീരിക, മാനസിക വൈകല്യമുള്ള കുട്ടികളില്‍ ജില്ലയില്‍ തന്നെ എറ്റവും കുടുതല്‍പേര്‍ പഠനം നടത്തുന്നതും ഈ സ്‌കൂളിലാണ്. ജില്ലയില്‍ 400 മീറ്റര്‍ ട്രാക്കുള്ള ഏക സ്‌കൂളെന്ന ഖ്യാതിയും സ്‌കൂളിനാണ്.
സ്‌കൂളിന്റെ മുഖമുദ്രയായ നാലുകെട്ടിന്റെയും നടുമുറ്റത്തിന്റെയും രൂപഘടനയില്‍ മാറ്റം വരുത്താതെയായിരിക്കും ആധുനികവല്‍ക്കരണം. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തന്നെ സമര്‍പ്പിക്കുമെന്ന് പ്രിന്‍സിപ്പള്‍ എം അബ്ദുള്‍ അസീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."