'വ്യാപാരി വ്യവസായി: വ്യാജ സംഘടനയ്‌ക്കെതിരേ നിയമ നടപടിയെടുക്കും'
മലപ്പുറം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരുപയോഗിച്ച് വ്യാജ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരും ചിഹ്നവും കൊടിയും ട്രേഡ് മാര്‍ക്ക് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതാണ് ചിലയാളുകള്‍ വ്യാജമായി ഉപയോഗിക്കുന്നതെന്നും കൗണ്‍സില്‍ അറിയിച്ചു. 1000, 500 രൂപകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വ്യാപാര മേഖല സ്തംഭനാവസ്ഥയിലാണ്. ജില്ലയ്ക്കാവശ്യമായ നോട്ടുകള്‍ ലഭ്യമാക്കാന്‍ എത്രയുംപെട്ടന്നു നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് പരാതി അയക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി അധ്യക്ഷനായി. ടി.എം പത്മകുമാര്‍, എം. കുഞ്ഞിമുഹമ്മദ്, പി.എ ബാവ, പി.പി ബഷീര്‍, പി.ടി.എസ് മൂസു സംസാരിച്ചു.
അപ്പീല്‍ സമിതി ഇന്നും നാളെയും
മലപ്പുറം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനതല വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ നിരസിച്ച പരാതികളില്‍ 651 മുതല്‍ 750 വരെ ക്രമനമ്പറുള്ള അപ്പീലുകള്‍ ഇന്നു പരിഗണിക്കും. ഡിസംബര്‍ ആറിന് നടക്കേണ്ടിയിരുന്ന സിറ്റിങ്ങില്‍ ഉള്‍പ്പെട്ട 551 മുതല്‍ 650 വരെയുള്ള അപ്പീലുകള്‍ നാളെ പരിഗണിക്കും. പരാതിക്കാര്‍ രേഖകള്‍ സഹിതം രാവിലെ 11നു കലക്ടറേറ്റില്‍ എത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."